ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബില്‍ ശക്തമായ മഴയിലും കൊടുങ്കാറ്റിലും 20 മരണം. 150 പേര്‍ക്കു പരുക്ക്. കൊടുങ്കാറ്റില്‍ റോഡ്, വ്യോമഗതാഗതം തടസപ്പെടുകയും വൈദ്യുതി സംവിധാനങ്ങള്‍ തകരാറിലാവുകയും ചെയ്തു. ഇസ്ലാമാബാദിലും ഖൈബര്‍ പഖ്തൂണ്‍ഖ്വയിലും കൊടുങ്കാറ്റ് നാശമുണ്ടാക്കി. നിരവധി മരങ്ങള്‍ കടപുഴകി.
കറാച്ചിയില്‍ നിന്നുള്ള വിമാനം ലാഹോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ കൊടുങ്കാറ്റില്‍ ആടിയുലഞ്ഞു. അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.