ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പഠനത്തിനു പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 15 വര്‍ഷമായി ചൈന നിലനിര്‍ത്തിയിരുന്ന ആധിപത്യം തകര്‍ത്ത് ഇതാദ്യമായി ഇന്ത്യ ഒന്നാമതെത്തി. കഴിഞ്ഞ വര്‍ഷം 3.31 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി അമേരിക്കയില്‍ എത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 23 ശതമാനം വര്‍ദ്ധനവാണിതെന്ന് ഓപ്പണ്‍ ഡോര്‍സ് 2024 റിപ്പോര്‍ട്ടില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
2.77 ലക്ഷം ചൈനക്കാരാണ് കഴിഞ്ഞ വര്‍ഷം പഠിക്കാന്‍ അമേരിക്കയില്‍ പോയത്. 43,149 കുട്ടികളെ പഠിപ്പിക്കാന്‍ അയച്ച ദക്ഷിണ കൊറിയയാണ് മൂന്നാമത്. ആകെ 11,26,690 വിദേശിയരാണ് കഴിഞ്ഞ വര്‍ഷം മാത്രം വിദ്യാര്‍ഥി വിസയില്‍ അമേരിക്കയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ അന്തര്‍ദേശീയ മാസ്റ്റേഴ്സ് ബിരുദ വിദ്യാര്‍ത്ഥികളെ അയക്കുന്ന രാജ്യം എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തി. 1,97,000ത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്ന് മാസ്റ്റേഴ്സ് ബിരുദ കോഴ്സുകളില്‍ ചേര്‍ന്നത്. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19% വര്‍ദ്ധനവാണ്.
എട്ട് വര്‍ഷം മുമ്പ് മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിനേക്കാള്‍ ജനപ്രിയമായിരുന്നു എഞ്ചിനീയറിംഗ്. യുഎസില്‍ എഞ്ചിനീയറിംഗ്. മേഖല തിരഞ്ഞെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ശതമാനത്തിന്റെ കാര്യത്തില്‍ സമീപ വര്‍ഷങ്ങളില്‍ ഇടിവ് കണ്ടതായി റിപ്പോര്‍ട്ട് കാണിക്കുന്നു.
2016-17 ല്‍ അമേരിക്കയില്‍ 36.2 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ പഠിക്കുമ്പോള്‍ 35.4 ശതമാനം കണക്ക് അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ചിരുന്നു. 2023-24 ല്‍ 24.5 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എഞ്ചിനീയറിംഗ് ചെയ്യുകയായിരുന്നു, പിന്നീടത് താഴ്ന്ന് 2022-23 ല്‍ 26.9 ശതമാനവും 2021-22 ല്‍ 29.6 ശതമാനവുമായി.
യുഎസില്‍ ബിരുദാനന്തര പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2023-24 ല്‍ 18 ശതമാനം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ദ്ധനവ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏകദേശം 13 ശതമാനമായിരുന്നു. 2022-23 നെ അപേക്ഷിച്ച് യുഎസില്‍ ബിരുദാനന്തര ബിരുദ (2.58 ശതമാനം കുറവ്), ബിരുദ (12.75 ശതമാനം കുറവ്) വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈന ഇടിവ് രേഖപ്പെടുത്തി.
ഏറ്റവുമധികം നൈപുണ്യവികസിത ജോലിക്കാരെ പ്രദാനം ചെയ്യുന്ന ശ്രോതസ്സ് എന്ന നിലയിലുള്ള ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തിക്കൊണ്ട് ഓ.പി.റ്റി. പ്രോഗ്രാമുകളിലുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 41% ഉയര്‍ന്ന് 97,556 ആയി. ഇന്ത്യയില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥികളുടെ എണ്ണം 13% വര്‍ധിച്ച് 36,000ന് മേലെ എത്തി. ഉന്നത അക്കാദമിക, തൊഴില്‍ അവസരങ്ങളിലുള്ള ശക്തമായ താത്പര്യം വഴി വന്ന ചേര്‍ന്ന ഈ വര്‍ദ്ധനവുകള്‍ യു.എസ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ നടത്തിയ മുന്നേറ്റത്തെ അടിവരയിടുന്നു.
വിദേശപഠനത്തിന് ഇന്ത്യ തിരഞ്ഞെടുക്കുന്ന അമേരിക്കന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായി. ഇന്ത്യയില്‍ പഠിക്കുന്ന അമേരിക്കക്കാരുടെ എണ്ണം വര്‍ഷം കൊണ്ട് 300ല്‍ നിന്ന് 1300ലേക്ക് ഉയര്‍ന്നു.
മൊത്തം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍-മൊത്തം ചൈനീസ് വിദ്യാര്‍ത്ഥികള്‍
2009/10 104,897 127,628
2010/11 103,895 157,558
2011/12 100,270 194,029
2012/13 96,754 235,597
2013/14 102,673 274,439
2014/15 132,888 304,040
2015/16 165,918 328,547
2016/17 186,267 350,755
2017/18 196,271 363,341
2018/19 202,014 369,548
2019/20 193,124 372,532
2020/21 167,582 317,299
2021/22 199,182 290,086
2022/23 268,923 2,89,526
2023/24 3,31,602 2,77,398
(Source: Open Doors data on international students in US)
യുഎസില്‍ പഠിക്കാന്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയുടെ 15 വര്‍ഷത്തെ കുത്തക തകര്‍ത്ത് ഇന്ത്യ മുന്നിലെത്തി