ബര്‍മിംഗ്ഹാം: ചെറിയ വിമാനം എമര്‍ജന്‍സി ലാന്റിംഗ് നടത്തിയതിനെ തുടര്‍ന്നുണ്ടായ സംഭവത്തില്‍ ബര്‍മിംഗ്ഹാം വിമാനത്താവളം റണ്‍വേ താത്ക്കാലികമായി അടച്ചു. പ്രാദേശിക സമയം ഉച്ചക്ക് 1.40നുണ്ടായ സംഭവത്തില്‍ ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റതായാണ് വിവരം.
ചെറിയ വിമാനത്തിന് സമീപം അഗ്നിശമന വാഹനങ്ങള്‍ കണ്ടതായി ഒരു യാത്രക്കാരനെ ഉദ്ധരിച്ച് ദി സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. ഒരാള്‍ക്ക് പരുക്കേറ്റതായി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ബി ബി സിയും റിപ്പോര്‍ട്ട് ചെയ്തു.
വിമാന അപകടത്തെ തുടര്‍ന്ന് റണ്‍വേ താത്ക്കാലികമായി അടച്ചതായും അസൗകര്യത്തില്‍ ഖേദിക്കുന്നതായും ബര്‍മിംഗ്ഹാം വിമാനത്താവളം പ്രസ്താവനയില്‍ പറഞ്ഞു.