ഡമാസ്‌കസ്: വടക്കന്‍ സിറിയന്‍ നഗരമായ മാന്‍ബിജില്‍ തിങ്കളാഴ്ചയുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 15 പേര്‍ മരിച്ചു. 15 സ്ത്രീകള്‍ക്ക് പരിക്കേറ്റു. 14 സ്ത്രീകളും ഒരു പുരുഷനുമാണ് കൊല്ലപ്പെട്ടതെന്ന് സിറിയന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
മരിച്ചവരെല്ലാം കര്‍ഷകത്തൊഴിലാളികളാണെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
ശനിയാഴ്ച മാന്‍ബിജിന്റെ മധ്യഭാഗത്തുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ശേഷം പ്രദേശത്ത് മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സ്‌ഫോടനമാണെന്ന് സിറിയയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ സിറിയയിലെ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 15 മരണം; കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകള്‍