വാഷിംഗ്ടണ്‍: ഫെന്റനൈല്‍ പോലുള്ള നിയമവിരുദ്ധ മയക്കുമരുന്നുകള്‍ യുഎസിലേക്ക് കടക്കുന്നത് തടയുമെന്നും അതിര്‍ത്തി പരിശോധന ശക്തിപ്പെടുത്തുമെന്നും കാനഡ ഉറപ്പു നല്‍കിയതോടെ അവരുടെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന അധിക നികുതി ഒരു മാസത്തേക്ക് ട്രംപ് ഒഴിവാക്കി. ഇക്കാര്യം യുഎസ് പ്രസിഡന്റ് സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചു.
'നമുക്ക് സുരക്ഷിതമായ വടക്കന്‍ അതിര്‍ത്തി ഉറപ്പാക്കുമെന്ന് കാനഡ സമ്മതിച്ചെന്ന്,' ട്രംപ് തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ എഴുതി.
അതിര്‍ത്തി സുരക്ഷാ നടപടികള്‍ക്കായി 1.3 ബില്യണ്‍ ഡോളര്‍ (£724 മില്യണ്‍) ചെലവഴിക്കുമെന്നും, മയക്കുമരുന്ന് ഫെന്റനൈലിന്റെ വില്‍പ്പന തടയുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു 'സാര്‍' നെ നിയമിക്കുമെന്നും, 'കാര്‍ട്ടലുകളെ തീവ്രവാദികളുടെ പട്ടികയില്‍പ്പെടുത്തുമെന്നും' ട്രൂഡോ ഉറപ്പുനല്‍കിയെന്ന് ട്രംപ് അറിയിച്ചു. ഇക്കാര്യം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ട്വീറ്റിലൂടെ സ്ഥിരീകരിച്ചു.
'ഈ പ്രാരംഭ ഫലത്തില്‍ ഞാന്‍ വളരെ സന്തുഷ്ടനാണെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. കാനഡയുമായുള്ള അന്തിമ സാമ്പത്തിക കരാര്‍ രൂപപ്പെടുത്താന്‍ കഴിയുമോ ഇല്ലയോ എന്ന് കാണാന്‍ ശനിയാഴ്ച പ്രഖ്യാപിച്ച താരിഫുകള്‍ 30 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുക.ാണ്.
'എല്ലാവര്‍ക്കും നീതി!' എന്ന വാക്കുകളോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.
നേരത്തെ യു എസ് അതിര്‍ത്തിയിലൂടെയുള്ള ഫെന്റനൈല്‍ കടത്തിനെതിരെ പോരാടുന്നതിന് സംയുക്ത നടപടികള്‍ സ്വീകരിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയിന്‍ബോമും തീരുമാനിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിലാണ് തീരുമാനമായത്. ഇതോടെ മെക്സിക്കോയ്ക്കെതിരെ യു എസ് താരിഫ് ഒരു മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.
യു എസ് താരിഫ് ഏര്‍പ്പെടുത്തുന്നത് ഒരു മാസത്തേക്ക് താത്ക്കാലികമായി നിര്‍ത്തുകയാണെന്ന് ഷെയിന്‍ബോം തിങ്കളാഴ്ച എക്‌സില്‍ എഴുതി.
മെക്സിക്കന്‍ പ്രസിഡന്റുമായുള്ള തന്റെ സംഭാഷണം വളരെ സൗഹൃദപരമായിരുന്നുവെന്നും മെക്സിക്കോയെയും അമേരിക്കയെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയില്‍ 10,000 മെക്സിക്കന്‍ സൈനികരെ ഉടന്‍ നിയമിക്കാന്‍ സമ്മതിച്ചതായി ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.
മെക്സിക്കോയ്ക്കുമേലുള്ള 25 ശതമാനം താരിഫ് ഒരു മാസത്തേക്ക് താത്ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും ഈ സമയത്ത് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്, മെക്സിക്കോയുടെ ഉന്നതതല പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി ഇരു രാജ്യങ്ങളും തമ്മില്‍ 'കരാര്‍' ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നും ആ ചര്‍ച്ചകളില്‍ പ്രസിഡന്റ് ഷെയിന്‍ബോമുമായി പങ്കെടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് കുറിച്ചു.
ഉയര്‍ന്ന നിലവാരമുള്ള ആയുധങ്ങള്‍ മെക്സിക്കോയിലേക്ക് കടത്തുന്നത് തടയാന്‍ പ്രവര്‍ത്തിക്കാന്‍ യു എസ് സമ്മതിച്ചതായും മെകിസ്‌ക്കോ പറഞ്ഞു. സുരക്ഷ, വ്യാപാരം എന്നീ രണ്ട് മേഖലകളില്‍ തങ്ങളുടെ ടീമുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്നും ഷെയിന്‍ബോം കൂട്ടിച്ചേര്‍ത്തു.
കരാറിന്റെ വിശദാംശങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്ത ശേഷം നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ പോരാടുന്നതിനുള്ള സമീപകാല ഉഭയകക്ഷി ശ്രമങ്ങളെ എടുത്തുകാണിച്ചുകൊണ്ട് ഏകദേശം 45 മിനിറ്റ് നീണ്ടുനിന്ന ക്രിയാത്മകമായ ഒരു ടെലിഫോണ്‍ സംഭാഷണം താന്‍ നടത്തിയെന്നും അത് ഇതിനകം തന്നെ 'ഫലങ്ങള്‍ കാണിക്കുന്നുണ്ടെന്നും' ഷെയിന്‍ബോം പറഞ്ഞു.
തീരുമാനത്തില്‍ ട്രംപ് അയയു വരുത്തിയതോടെ തകര്‍ന്ന ഓങരി വിപണികള്‍ പതുക്കെ ഉയര്‍ന്നു തുടങ്ങി.
അതിര്‍ത്തികള്‍ ശക്തമാക്കുമെന്ന ഉറപ്പില്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചുമത്തിയ അധിക നികുതി ട്രംപ് ഒരുമാസത്തേക്ക് മരവിപ്പിച്ചു