വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ താരിഫുകള്‍ മൂലം വാഹന നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടി. മെക്‌സിക്കോയിലോ കാനഡയിലോ നിര്‍മിക്കുന്ന കാറുകളാണ് യു എസിലെത്തുന്നത്. സംയോജിത വിതരണ ശൃംഖലയുടെ ഭാഗമായി മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ ഒഴുകുന്നത് ബില്യണ്‍ കണക്കിന് ഡോളറിന്റെ കാര്‍ പാര്‍ട്സുകളായിരുന്നു.
തിങ്കളാഴ്ച രാവിലെ ജിഎം ഓഹരികള്‍
ഇടിഞ്ഞത് ആറ് ശതമാനമായിരുന്നു. ഫോര്‍ഡിന്റെ ഏകദേശം 4 ശതമാനം ഓഹരിയാണ് ഇടിഞ്ഞു താഴ്ന്നത്. പുതിയ വിതരണക്കാരെ അന്വേഷിച്ചും ഉയര്‍ന്ന വില പരിഗണിച്ചും ഡെട്രോയിറ്റ് താരിഫുകള്‍ക്കായി തയ്യാറെടുക്കുകയാണ്.
യൂറോപ്പില്‍, ഫോക്സ്വാഗണ്‍, സ്റ്റെല്ലാന്റിസ് ഓഹരികള്‍ അഞ്ച് ശതമാനത്തിലേറെ ഇടിഞ്ഞു. ജാപ്പനീസ് ഓട്ടോ ഓഹരികള്‍ക്കും കുത്തനെ ഇടിവുണ്ടായി. ടൊയോട്ട, നിസ്സാന്‍, ഹോണ്ട എന്നിവയെല്ലാം കുറഞ്ഞത് അഞ്ച് ശതമാനം ഇടിവാണ് നേരിട്ടത്. മൂന്ന് കമ്പനികളും മെക്‌സിക്കോയില്‍ വാഹനങ്ങള്‍ ഉത്പാദിപ്പിക്കുകയും ചിലത് യു എസിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
ദക്ഷിണ കൊറിയയില്‍ കിയ ഓഹരികള്‍ ഏകദേശം 6 ശതമാനം ഇടിഞ്ഞു.