സാന്റോ ഡൊമിംഗോ: ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡൊമിംഗോയിലെ ഒരു നിശാക്ലബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 98 പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ പ്രശസ്ത ഗായകന്‍, ഗവര്‍ണര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ജെറ്റ് സെറ്റ് നിശാക്ലബ്ബില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.
തകര്‍ന്നടിഞ്ഞ കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. തകര്‍ന്നുവീണ കോണ്‍ഗ്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. കാണാതായവരെ തെരഞ്ഞ് ബന്ധുക്കളും സ്ഥലത്തെത്തി പരിശോധിക്കുകയാണ്.
നൂറുകണക്കിന് ആളുകള്‍ വേദിക്കുള്ളിലുണ്ടായിരുന്നു, 400 ഓളം രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തകര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്.
അഗ്‌നിശമന സേനാംഗങ്ങള്‍ ഡ്രില്ലുകളും മരപ്പലകകളും ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തി. കോണ്‍?ഗ്രീറ്റ് അവശിഷ്ടങ്ങള്‍ പൂര്‍ണമായി മാറ്റിയാല്‍ മാത്രമേ ആളുകളെ പുറത്തെത്തിക്കാന്‍ സാധിക്കുകയുള്ളു. അപകടമുണ്ടായി 12 മണിക്കൂറിലധികം കഴിഞ്ഞിട്ടും തിരച്ചില്‍ തുടരുകയാണ്.
ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ നിശാക്ലബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 98 പേര്‍ മരിച്ചു
