ഉറുഗ്വേയില്‍ ദയാവധം നിയമാനുസൃതാക്കി

ഉറുഗ്വേയില്‍ ദയാവധം നിയമാനുസൃതാക്കി


മൊണ്ടേവീഡിയോ: ദയാവധം നിയമാനുസൃതമാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വേ. ദയാവധം നിയമവിധേയമാക്കിയ ആദ്യ ലാറ്റിനമേരിക്കന്‍ രാജ്യമാണ് ഉറുഗ്വേ. ഒരു പതിറ്റാണ്ടു നീണ്ട ചര്‍ച്ചയ്ക്കു ശേഷമാണ് ഉറുഗ്വേയുടെ സെനറ്റ് ദയാവധം നിയമം മൂലം അംഗീകരിച്ചത്. മാന്യമായ മരണം എന്നാണ് സെനറ്റ് ദയാവധത്തെ വിശേഷിപ്പിച്ചത്.

ലോകമെമ്പാടും ദയാവധം അംഗീകരിച്ച പന്ത്രണ്ടു രാജ്യങ്ങളില്‍ ഒന്നാണ് ഉറുഗ്വേ. ലിബറലിസത്തിന്റെ പേരില്‍ കഞ്ചാവ്, സ്വവര്‍ഗ വിവാഹം, ഗര്‍ഭഛിദ്രം എന്നിവ മറ്റു രാജ്യങ്ങളെക്കാള്‍ മുമ്പേ നിയമ വിധേയമാക്കിയ രാജ്യമാണ് ഉറുഗ്വേ.