ജറുസലേം: ജറുസലേമില്‍ വെടിവയപില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 12ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സി എ പി റിപ്പോര്‍ട്ട് ചെയ്്തു. തിങ്കളാഴ്ച രാവിലെയാണ് വടക്കന്‍ ജറുസലേമില്‍ ഓടിക്കാണ്ടിരുന്ന ബസില്‍ വെടിവയ്പ്പുണ്ടായത്.
പാലസ്തീന്‍ വംശജരായ രണ്ടുപേര്‍ ബസ് സ്റ്റോപ്പില്‍ വെച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അക്രമികളായ രണ്ടുപേരെ ഉടനെ പൊലീസ് വെടിവച്ചു കൊന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സംഭവ സ്ഥലം സന്ദര്‍ശിച്ചു.
കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ 50 വയസ്സ് പ്രായമുള്ള സ്ത്രീ പുരുഷന്മാരാണ്. മറ്റു മൂന്നു പേര്‍ക്കും 30 വയസ്സാണ് പ്രായം കണക്കാക്കുന്നത്.