റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നതായി ദൃക്സാക്ഷികളും റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളിലും ചിത്രങ്ങളിലും വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേ, പ്രവേശന ടെർമിനൽ കെട്ടിടങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്ക് പശ്ചാത്തലത്തിൽ പുക ഉയർന്നുവരുന്നത് വ്യക്തമാണ്.
റിയാദില്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ തടസ്സങ്ങള്‍ നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉയർന്നുപൊങ്ങിയ പുകപടലങ്ങളെക്കുറിച്ചോ രാത്രിയിൽ നൽകിയ ജാഗ്രതാ നിർദ്ദേശങ്ങളെക്കുറിച്ചോ റോയിട്ടേഴ്സ് ആരാഞ്ഞ ചോദ്യങ്ങളോട് സൗദി ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. സൗദിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയായ 'അരാംകോ'യുടെ കത്തിയമര്‍ന്ന ഇന്ധന ടാങ്കിലെ തീ അണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമിക്കുന്നത് കണ്ടതായി സംഭവസ്ഥലത്തുണ്ടായിരുന്ന എഎഫ്പി മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം തുടര്‍ച്ചയായ സ്‌ഫോടനങ്ങളുടേതെന്ന് തോന്നിക്കുന്ന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികളും എഎഫ്പിയോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ സുരക്ഷാ സാഹചര്യങ്ങൾ സാധാരണ നിലയിലായതായി സൗദി അധികൃതർ സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് റിയാദിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേട്ടിരുന്നു. മുൻകരുതലിെൻറ ഭാഗമായി, തലസ്ഥാന നഗരിയിലും കിഴക്ക് ഭാഗത്തെ അൽ ഖർജിലും അപകട സാധ്യതയുണ്ടെന്ന് വ്യക്തമാക്കി സൗദി സിവിൽ ഡിഫൻസ് ഫോണുകൾ വഴി രാത്രിയിൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. തുടർന്ന് രാവിലെ എല്ലാ മേഖലകളും സുരക്ഷിതമാണെന്ന അറിയിപ്പ് വരികയും ചെയ്തു. റിയാദിലെ ഒലയ മേഖലയിലുണ്ടായിരുന്ന റോയിട്ടേഴ്സ് ലേഖകനും സുരക്ഷാ മുന്നറിയിപ്പ് പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് ശക്തമായ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു.
വ്യോമാക്രമണമോ? റിയാദ് എയര്‍പോര്‍ട്ടിന് സമീപം കറുത്ത പുകയും തീജ്വാലകളും
