മോഡിയുടെയും ജോര്‍ജിയ മെലോണിയുടെയും സെല്‍ഫി വീഡിയോ വൈറല്‍

മോഡിയുടെയും ജോര്‍ജിയ മെലോണിയുടെയും സെല്‍ഫി വീഡിയോ വൈറല്‍


റോം: ജി 7 ഉച്ചകോടിക്കിടെ പകര്‍ത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെയും സെല്‍ഫിയും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ഇറ്റലിയില്‍ നടക്കുന്ന ഉച്ചകോടിക്കിടെ മെലോണി എടുത്ത ചിത്രത്തില്‍, ഇരു നേതാക്കളും പുഞ്ചിരിക്കുന്നതും ക്യാമറയെ നോക്കി അഭിവാദ്യം ചെയ്യുന്നതും കാണാം. ചിത്രം വൈറലായതിന് പിന്നാലെ, 'ഹായ് ഫ്രണ്ട്‌സ് ഫ്രം മെലഡി' എന്ന പദവും ശ്രദ്ധ നേടിയിട്ടുണ്ട്. ജോര്‍ജിയ ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുമുണ്ട്.