ഇസ്രയേൽ സൈനികനെ കൊലപ്പെടുത്തിയെന്ന് ആരോപണം; ഹിസ്ബുല്ല കമാൻഡറെ വധിച്ചതായി ഐഡിഎഫ്

ഇസ്രയേൽ സൈനികനെ കൊലപ്പെടുത്തിയെന്ന് ആരോപണം; ഹിസ്ബുല്ല കമാൻഡറെ വധിച്ചതായി ഐഡിഎഫ്


ജെറുസലം:  ലെബനന്റെ തെക്കൻ മേഖലയായ ദെയർ സിറിയാനിൽ ഇസ്രയേൽ സൈനികനെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ഹിസ്ബുല്ല അംഗത്തെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.

സംശയാസ്പദമായ ഒരു കെട്ടിടത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഗോളാനി ബ്രിഗേഡിലെ സൈനികർ ഹിസ്ബുല്ല പോരാളിയുമായി ഏറ്റുമുട്ടിയതെന്ന് ഐഡിഎഫ് പ്രസ്താവനയിൽ പറഞ്ഞു. ഈ ഏറ്റുമുട്ടലിൽ ക്യാപ്റ്റൻ ഡേവിഡ് ഹസുട്ട് കൊല്ലപ്പെടുകയും മറ്റൊരു സൈനികന് നിസാര പരിക്കേൽക്കുകയും ചെയ്തിരുന്നു.

തുടർന്ന് പ്രദേശത്ത് വ്യാപകമായ തെരച്ചിൽ നടത്തിയ സൈന്യം, ഏറ്റുമുട്ടൽ നടന്ന സ്ഥലത്തിന് സമീപമുള്ള മറ്റൊരു കെട്ടിടത്തിൽ ഒളിച്ചിരുന്ന ഹിസ്ബുല്ല അംഗത്തെ കണ്ടെത്തി വധിച്ചതായും ഐഡിഎഫ് വ്യക്തമാക്കി.

ഇസ്രയേൽ സൈനികർക്കും സാധാരണ ജനങ്ങൾക്കും ഭീഷണിയാകുന്ന ഹിസ്ബുല്ല പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ സൈനിക നടപടി തുടരുമെന്നും, ഹിസ്ബുല്ലയ്ക്ക് ആക്രമണം നടത്താൻ അവസരം നൽകില്ലെന്നും ഐഡിഎഫ് അറിയിച്ചു.