ലണ്ടന്‍: ലോകം ചുറ്റി സഞ്ചരിക്കുന്നതിനിടെ ബൈക്ക് മോഷ്ടിക്കപ്പെട്ട ഇന്ത്യക്കാരന് ഒരാള്‍ ബൈക്കുകള്‍ വാഗ്ദാനം ചെയ്തു
യു കെയില്‍ 24,140 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷമാണ് ഇന്ത്യക്കാരനായ യോഗേഷ് അലേകാരിയുടെ ബൈക്ക് നോട്ടിംഗ്ഹാമിലെ വോളട്ടണ്‍ പാര്‍ക്കില്‍ നിര്‍ത്തിയിട്ടപ്പോള്‍ ആഗസ്ത് 28ന് മോഷ്ടിക്കപ്പെട്ടത്.
33കാരനായ അലേകാരി തന്റെ കെടിഎം 390 അഡ്വഞ്ചര്‍ മോട്ടോര്‍ സൈക്കിളില്‍ 17 ലധികം രാജ്യങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ബൈക്കിനോടൊപ്പം 15000 പൗണ്ട് വിലമതിക്കുന്ന മിക്ക സാധനങ്ങളും മോഷ്ടിക്കപ്പെട്ടു.
എന്നാല്‍ വസ്ത്രങ്ങള്‍, മറ്റു സാധനങ്ങള്‍, ബൈക്ക് എന്നിവ ഉള്‍പ്പെടെ തനിക്ക് ഓഫറുകള്‍ ലഭിച്ചതായും യു കെയിലേയും ഇന്ത്യയിലേയും സമൂഹാംഗങ്ങള്‍ നല്‍കിയ സഹായത്തെ അലേകാരി എടുത്തുപറഞ്ഞു.
അലേകാരി ഇറാന്‍, നേപ്പാള്‍, ചൈന, കസാക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ജര്‍മ്മനി, ബെല്‍ജിയം, നെതര്‍ലാന്‍ഡ്സ്, ഫ്രാന്‍സ് എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ബൈക്കില്‍ സന്ദര്‍ശിച്ചു.
പാര്‍ക്കിലെ ഒരു സന്ദര്‍ശകന്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളില്‍ രണ്ട് മോപ്പഡ് സ്‌കൂട്ടറുകളോടൊപ്പം അലേകാരിയുടെ ബൈക്ക് ഓടിച്ചുകൊണ്ടുപോകുന്നത് കാണാനായി.
നടന്‍ ഇവാന്‍ മക്‌ഗ്രെഗറും ടി വി അവതാരകനായ ചാര്‍ലി ബൂര്‍മാനും നേതൃത്വം നല്‍കിയ ലോംഗ് വേ ഹോം ടി വി പരമ്പരയുടെ നിര്‍മ്മാണ കമ്പനിയും അഭ്യുദയകാംക്ഷികളില്‍ ഉള്‍പ്പെടുന്നു. അലെകാരിയുടെ ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റിന് മറുപടിയായി ലോംഗ് വേ ടിവി അക്കൗണ്ട് ഒരു മോട്ടോര്‍സൈക്കിള്‍ വാഗ്ദാനം ചെയ്തു.
കഴിഞ്ഞ പരമ്പരയുടെ ചിത്രീകരണത്തിനായി ഉപയോഗിച്ച കെടിഎം തങ്ങളുടെ പക്കലുണ്ടെന്നും അത് നല്‍കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.
പുതിയ വാഹന ഓഫര്‍ സ്വീകരിക്കുന്നതിന് മുമ്പ് തന്റെ ബൈക്ക് പൊലീസിന് വീണ്ടെടുക്കാന്‍ കഴിയുമോ എന്ന് കാത്തിരിക്കുകയാണെന്ന് അലെകാരി പറഞ്ഞു.
്അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യാപകമായ അന്വേഷണം നടത്തുന്നുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ബൈക്ക് കണ്ടെത്തിയിട്ടില്ലെന്നും നോട്ടിംഗ്ഹാംഷെയര്‍ പൊലീസിന്റെ വക്താവ് പറഞ്ഞു.