ബെയ്ജിങ്: തിബത്തൻ ആത്മീയ നേതാവ് ദലൈലാമയുടെ 90ാം പിറന്നാളിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസ നേർന്നതിലും പിറന്നാളാഘോഷങ്ങളിൽ ഇന്ത്യൻ ഉന്നതർ പങ്കെടുത്തതിലും പ്രതിഷേധവുമായി ചൈന. തിബത്തൻ വിഷയങ്ങളിൽ സവിശേഷ താൽപര്യങ്ങൾ ഇന്ത്യ മനസ്സിലാക്കണമെന്ന് ചൈന വ്യക്തമാക്കി.
ഈ വിഷയത്തിൽ ചൈനീസ് നിലപാട് പരസ്യമാണെന്ന് വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു. മതത്തിന്റെ പേരിൽ ജിസാങ് (തിബത്ത്) ചൈനയിൽനിന്ന് അടർത്തിമാറ്റാനാണ് ദലൈലാമയുടെ ശ്രമം. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ഇന്ത്യ അവസാനിപ്പിക്കണം.
ദലൈലാമയ്ക്ക് മോഡിയുടെ പിറന്നാൾ ആശംസ; പ്രതിഷേധമറിയിച്ച് ചൈന
