ബംഗ്ലാദേശ് മറ്റൊരു അഫ്ഗാനിസ്ഥാനാകുമെന്ന ഇന്ത്യന്‍ ആശങ്ക തള്ളി മുഹമ്മദ് യൂനുസ്

ബംഗ്ലാദേശ് മറ്റൊരു അഫ്ഗാനിസ്ഥാനാകുമെന്ന ഇന്ത്യന്‍ ആശങ്ക തള്ളി മുഹമ്മദ് യൂനുസ്


ധാക്ക: ബംഗ്ലാദേശ് മറ്റൊരു അഫ്ഗാനിസ്ഥാനായി മാറുമെനന ഇന്ത്യയുടെ ആശങ്ക തള്ളി ഇടക്കാല ഗവണ്‍മെന്റിന്റെ തലവന്‍ മുഹമ്മദ് യൂനുസ്. ഇത്തരം ആഖ്യാനങ്ങള്‍ ഉപേക്ഷിച്ച് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടു. 

ബംഗ്ലാദേശില്‍ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ഗീയതയേക്കാള്‍ രാഷ്ട്രീയമാണെന്നും ഈ സംഭവങ്ങളെ കുറിച്ചുള്ള ഇന്ത്യയുടെ ചിത്രീകരണത്തെ ചോദ്യം ചെയ്തതായും യൂനസ് പറഞ്ഞു.

ഇത്തരം സംഭവങ്ങള്‍ ഇന്ത്യ വലിയ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്നും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും എല്ലാം ചെയ്യുന്നു എന്നാണ് പറഞ്ഞതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.  

ഇത്തരം ആഖ്യാനങ്ങളില്‍ നിന്ന് ഇന്ത്യ പുറത്തുകടക്കുക എന്നതാണ് മുന്നിലുള്ള വഴിയെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുമായി ശക്തമായ ബന്ധത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ച യൂനുസ് രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ സഹകരണം ആവശ്യപ്പെടുകയും ചെയ്തു. 

മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറാന്‍ ബംഗ്ലാദേശ് ആവശ്യപ്പെടുന്നത് വരെ മൗനം പാലിക്കണമെന്ന് സൈനിക പിന്തുണയുള്ള കെയര്‍ടേക്കര്‍ സര്‍ക്കാരും ഇന്ത്യയെ അറിയിച്ചു.

'ബംഗ്ലാദേശ് (സര്‍ക്കാര്‍) തിരികെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന സമയം വരെ ഇന്ത്യ അവരെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഷെയ്ഖ് ഹസീനയെ നിശബ്ദത പാലിക്കണമെന്നും യൂനസ് പറഞ്ഞു.