നരേന്ദ്ര മോദി ഇറ്റലിയിൽ; മാർപാപ്പയെ സന്ദർശിച്ചേക്കും

നരേന്ദ്ര മോദി ഇറ്റലിയിൽ; മാർപാപ്പയെ സന്ദർശിച്ചേക്കും


റോം: ഔദ്യോ​ഗിക ഉഭയകക്ഷി സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെത്തി. യു.എ.ഇ, നെതർലൻഡ്സ്, സ്വീഡൻ, നോർവെ ൻ്നി രാജ്യങ്ങലിലെ സന്ദർശനം പൂർത്തിയാക്കിയാണ് റോമിലെത്തിയത്. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയയുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് ഇക്കണോമിക് കോറിഡോർ ശക്തിപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള തന്ത്രപ്രധാന വിഷയങ്ങൾ ചർ‌ച്ച ചെയ്യും. 

ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ലയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. കൂടാതെ റോം ആസ്ഥാനമായുള്ള യു.എൻ ഭക്ഷ്യ- കൃഷി സംഘടനയുടെ ആസ്ഥാനവും പ്രധാനമന്ത്രി സന്ദർശിക്കും. വത്തിക്കാൻ സിറ്റിയിൽ മാർപാപ്പയുമായും കൂടിക്കാഴ്ച നടത്തിയേക്കും. 

പ്രധാനമന്ത്രി എന്ന നിലയിൽ‌ നരേന്ദ്ര മോദിയുടെ ഇറ്റലിയിലേക്കുള്ള ആദ്യ ഔദ്യോ​ഗിക സന്ദർശനമാണിത്. ഇറ്റാലിയൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തേജാനി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ചു. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയയുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് സന്ദർശനത്തിലെ പ്രധാ അജണ്ട. ഇന്ത്യ- മിഡിൽ ഈസ്റ്റ്- യൂറോപ്പ് ഇക്കണോമിക് കോറിഡോർ ശക്തിപ്പെടുത്തുന്നതിനും 2025- 2029 കാലഘട്ടത്തിലേക്കുള്ള തന്ത്രപ്രധാന കർമ്മ പദ്ധതി അവലോകനം ചെയ്യുന്നതിനും ഇരുനേതാക്കളും ചർച്ച ചെയ്യും. പ്രതിരോധം, ക്ലീൻ ടെക്നോളജി, ബഹിരാകാശം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഉഭയകക്ഷി വ്യാപാരം 20 ബില്യൺ ഡോളറിൽ എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ചർച്ചകൾ പുരോ​ഗമിക്കുന്നത്.