ചെന്നിത്തലയ്ക്ക് പമ്പ, സണ്ണി ജോസഫിന് അശോക; മന്ത്രിമന്ദിരങ്ങളിന്മേലുള്ള തർക്കത്തിനും പരിഹാരം

ചെന്നിത്തലയ്ക്ക് പമ്പ, സണ്ണി ജോസഫിന് അശോക; മന്ത്രിമന്ദിരങ്ങളിന്മേലുള്ള തർക്കത്തിനും പരിഹാരം


തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തിന് പിന്നാലെ ഉടലെടുത്ത മന്ത്രിമന്ദിര തർക്കങ്ങൾക്കും പരി​ഹാരം. വി.ഡി.സതീശന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കിയത്. പല വസതികൾക്കായി ഒന്നിലധികം മന്ത്രിമാർ തർക്കമുയർത്തിയെങ്കിലും ചർച്ചകളെ തുടർന്ന് ധാരണ അം​ഗീകരിക്കുകയായിരുന്നു. 

രമേശ് ചെന്നിത്തലയുടെ ആവശ്യപ്രകാരം ക്ലിഫ് ഹൗസിനോട് ചേർന്നുള്ള പമ്പ ബം​ഗ്ലാവ് അദ്ദേഹത്തിന് അനുവദിച്ചു. പിണറായി സർക്കാരിൽ മന്ത്രി മുഹമ്മദ് റിയാസ് താമസിച്ചിരുന്ന വസതിയാണിത്. ക്ലിഫ് ഹൗസിനോട് ചേർന്നുള്ള മറ്റൊരു പ്രമുഖ മന്ദിരമായ അശോക കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനാണ് നൽകിയത്. കോൺ​ഗ്രസ് മന്ത്രിമാരിൽ കെ.മുരളീധരന് സാനഡു ബം​ഗ്ലാവ് എ.പി.അനിൽ കുമാറിന് കാവേരി, പി.സി.വിഷ്ണുനാഥിന് നിള, എം.ലിജുവിന് അജന്ത, റോജി.എം.ജോണിന് ​ഗ്രേസ്, ടി.സിദ്ദിഖിന് ​ഗം​ഗ, ബിന്ദു കൃഷ്ണയ്ക്ക് തൈക്കാട് ഹൗസ്, കെ.എ.തുളസിക്ക് പ്രശാന്ത്, ഒ.ജെ.ജെനീഷിന് മൻമോഹൻ ബം​ഗ്ലാവ് എന്നിങ്ങനെയാണ് അനുവദിച്ചത്. 

മുസ്ലിം ലീ​ഗ് മന്ത്രിമാരിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് ലെന്ത്രസ്റ്റ്, എൻ.ഷംസുദ്ദീന് നെസ്റ്റ്, കെ.എം.ഷാജിക്ക് പൗർണ്ണമി, പി.കെ.ബഷീറിന് ഉഷസ്, വി.ഇ.അബ്ദുൾ ​ഗഫൂറിന് കവടിയാർ ഹൗസ് എന്നിവയും മോൻസ് ജോസഫിന് പെരിയാർ, ഷിബുബേബി ജോണിന് എസ്സെൻഡേൻ, സി.പി.ജോണിന് റോസ് ഹൗസ് എന്നി വസതികളും അനുവ​ദിച്ചിട്ടുണ്ട്.