ലണ്ടന്‍: ലണ്ടനിലെ സൗത്ത്എന്‍ഡ് വിമാനത്താവളത്തില്‍ പറന്നുയര്‍ന്നതിന് പിന്നാലെ ബീച്ച് ബി 200 സൂപ്പര്‍ കിംഗ് എയര്‍ വിമാനം തകര്‍ന്നുവീണു. ഫ്‌ളൈറ്റ്റഡാറില്‍ നിന്നുള്ള ഫ്‌ളൈറ്റ് ട്രാക്കിംഗ് ഡേറ്റ പ്രകാരം സൗത്ത്എന്‍ഡില്‍ നിന്ന് നെതര്‍ലാന്‍ഡിലെ ലെലിസ്റ്റാഡിലേക്ക് പറക്കുകയായിരുന്നു വിമാനം.
വിമാനം തകര്‍ന്നു വീഴുന്നതിന്റേയും തീഗോളമായി മാറുന്നതിന്റേയും ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
അപകടസമയത്ത് വിമാനത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. എസെക്‌സ് പൊലീസ് സ്ഥലത്തുണ്ടെന്നും സമീപത്തുള്ള പ്രദേശം പരമാവധി ഒഴിവാക്കാന്‍ ആളുകളോട് അഭ്യര്‍ഥിച്ചുവെന്നും സൗത്ത്എന്‍ഡ് വെസ്റ്റിന്റെയും ലീയുടെയും ലേബര്‍ എം പി ഡേവിഡ് ബര്‍ട്ടണ്‍ സാംസണ്‍ പറഞ്ഞു. മുന്‍കരുതല്‍ എന്ന നിലയില്‍ റോച്ച്ഫോര്‍ഡ് ഹണ്ട്രഡ് ഗോള്‍ഫ് ക്ലബ്ബും വെസ്റ്റ്ക്ലിഫ് റഗ്ബി ക്ലബ്ബും ഒഴിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.