തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികളെ കൊണ്ട് ബി ജെ പി ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരുടെ കാലു കഴുകിപ്പിച്ചതിനെ ന്യായീകരിച്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കേരളത്തിന് അപമാനമാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി.
ശ്രീനാരായണ ഗുരുവിനും ചട്ടമ്പിസ്വാമിക്കും മഹാത്മാ അയ്യങ്കാളിക്കും ജന്മം നല്‍കിയ മണ്ണാണിതെന്നും നവോഥാനം നടന്ന ഈ നാടിന്റെ ചരിത്രം ഒരുപക്ഷേ ഗവര്‍ണര്‍ക്ക് അറിയില്ലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളെക്കൊണ്ട് കാലു കഴുകിപ്പിക്കുന്നതാണ് നാടിന്റെ സംസ്‌കാരമെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍ കേരള ജനത അംഗീകരിക്കില്ല. സംസ്ഥാനത്തെ പിന്നോട്ട് നയിക്കുന്ന ഗവര്‍ണറുടെ നിലപാട് അപലപനീയമാണെന്നും വേണുഗോപാല്‍ പറഞ്ഞു.