ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ താമസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉപയോഗിക്കാത്ത പരമ്പരാഗത പാപ്പല്‍ അപ്പാര്‍ട്ട്‌മെന്റിലായേക്കും

ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ താമസം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഉപയോഗിക്കാത്ത പരമ്പരാഗത പാപ്പല്‍ അപ്പാര്‍ട്ട്‌മെന്റിലായേക്കും


വത്തിക്കാന്‍: പുതിയ മാര്‍പാപ്പ സ്ഥാനാരോഹണംചെയ്യുന്ന മൂഹൂര്‍ത്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കൊപ്പം അദ്ദേഹം താമസിക്കുന്നത് എവിടെയായിരിക്കും എന്നതു സംബന്ധിച്ച അഭ്യഹങ്ങളും ചര്‍ച്ചകളും സജീവമാണ്. കാലം ചെയ്ത ഫ്രാന്‍സിസ,് മാര്‍പാപ്പ 12 വര്‍ഷം ഉപയോഗിച്ചിരുന്ന താമസസൗകര്യങ്ങളില്‍ ആയിരിക്കില്ല പോപ് ലിയോ താമസിക്കുക എന്ന നിലയിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. അപ്പസ്‌തോലിക് കൊട്ടാരത്തിന്റെ മുകളിലെ നിലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റായ ഔദ്യോഗിക പാപ്പല്‍ വസതിയിലേക്ക് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ താമസം മാറുമെന്നാണ്  പ്രതീക്ഷിക്കുന്നു.

വത്തിക്കാന്റെ സിക്സ്റ്റസ് V അങ്കണത്തിനു ചുറ്റുമായി ഒട്ടേറെ മുറികള്‍ ഉള്‍പ്പെട്ടതാണ് പാപ്പല്‍ അപ്പാര്‍ട്ട്‌മെന്റ്, രാജകീയ സൗകര്യങ്ങള്‍ ഉള്ള ഈ ബംഗ്ലാവ് ഒഴിവാക്കിയാണ് ഫ്രാന്‍സിസ് പാപ്പ വത്തിക്കാന്റെ ഗസ്റ്റ്ഹൗസായ കാസ സാന്താ മാര്‍ട്ടയിലെ ഒരു സ്യൂട്ടിലേക്ക് മാറി 12 വര്‍ഷം താമസിച്ചത്. അതിനുമുമ്പ് വരെ ഒരു നൂറ്റാണ്ടിലേറെക്കാലം പോണ്ടിഫുകളുടെ പരമ്പരാഗത ഔദ്യോഗിക വസതിയായിരുന്നു പാപ്പല്‍ അപ്പാര്‍ട്ട്‌മെന്റ്.

2013ല്‍ ഒരു അഭിമുഖത്തില്‍ 'മറ്റുള്ളവരോടൊപ്പം എന്റെ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകത' എന്നാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ താമസം മാറ്റിയ തന്റെ തീരുമാനത്തെ വിശദീകരിച്ചത്.

ഫ്രാന്‍സിസിന്റെ താമസസ്ഥലം തിരഞ്ഞെടുക്കല്‍ അദ്ദേഹത്തിന്റെ ലാളിത്യത്തിന്റെയും പാപ്പല്‍ ആഡംബരത്തെ നിരസിച്ചതിന്റെയും അടയാളമായാണി  വ്യാഖ്യാനിക്കപ്പെട്ടത്. അതേസമയം ലിയോയുടെ പാപ്പല്‍ അപ്പാര്‍ട്ട്‌മെന്റിലേക്കുള്ള പ്രതീക്ഷിത മാറ്റം വിവേകപൂര്‍ണ്ണമായ തീരുമാനമായിരിക്കുമെന്ന് യുഎസ് ജെസ്യൂട്ട് ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍ പറഞ്ഞു.

വത്തിക്കാന്‍ ഗസ്റ്റ്ഹൗസിന്റെ തിരക്കേറിയ സാഹചര്യം, പേപ്പല്‍ അപ്പാര്‍ട്ട്‌മെന്റിന്റെ സ്വകാര്യതയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ലിയോ അപ്പോസ്‌തോലിക് കൊട്ടാരത്തിലേക്ക് തിരികെ താമസം മാറിയേക്കാമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

'ലിയോയുടെ നീക്കം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വിമര്‍ശിക്കുന്നതിന്റെയോ അല്ലെങ്കില്‍ അദ്ദേഹം 'വെറുതെ' ജീവിക്കുന്നില്ല എന്നതിന്റെയോ അടയാളമായി കണക്കാക്കരുതെന്ന് ഫാദര്‍ ജെയിംസ് മാര്‍ട്ടിന്‍എക്‌സില്‍ എഴുതി.
ഫ്രാന്‍സിസ് പാപ്പയെ പോപ് ലിയോ ആവര്‍ത്തിച്ച് പ്രശംസിക്കുകയും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍മാരോട് ഔപചാരികമായി പറഞ്ഞിട്ടുമുണ്ട്.