റഷ്യയിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം; കനത്ത നാശനഷ്ടം

റഷ്യയിൽ 7.4 രേഖപ്പെടുത്തിയ ഭൂചലനം; കനത്ത നാശനഷ്ടം


മോസ്‌കോ: റഷ്യയുടെ കിഴക്കൻ മേഖലയിലെ കാംചട്ക ഉപദ്വീപിലുണ്ടായ വൻ ഭൂചലനം സൂനാമി ഭീഷണി ഉയർത്തി. ശക്തിയേറിയ തുടർച്ചയായ അഞ്ച് ചലനങ്ങളാണ് ഞായറാഴ്ച രാവിലെ മേഖലയെ ആശങ്കയിലാഴ്ത്തിയത്.

റിക്ടർ സ്‌കെയിലിൽ 7.4 രേഖപ്പെടുത്തിയതായിരുന്നു ഇതിൽ ഏറ്റവും ശക്തമായത്. 1,80,000 ജനസംഖ്യയുള്ള പെട്രോപാവ്‌ലോവ്‌സ്‌ക് പട്ടണത്തിൽനിന്ന് 140 കിലോമീറ്റർ അകലെ 20 കിലോമീറ്റർ താഴ്ചയിലായിരുന്നു പ്രഭവ കേന്ദ്രം.

എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞ് സൂനാമി മുന്നറിയിപ്പ് പിൻവലിച്ചു. അഗ്‌നിപർവതങ്ങളുടെ സാമീപ്യമുള്ള പ്രദേശത്ത് 1952ൽ റിക്ടർ സ്‌കെയിലിൽ ഒമ്പത് രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. കനത്ത നാശനഷ്ടമുണ്ടായെങ്കിലും ആൾനാശം റിപ്പോർട്ട് ചെയ്തിരുന്നില്ല.