ഇസ്ലാമാബാദ്: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ പാകി്സ്ഥാന്‍ ഭീകരവാദിയാണെന്ന് വിശേഷിപ്പിച്ചു. ഭീകരവാദികളെ ഉള്‍പ്പെടുത്തുന്ന പാക് ഭീകരവാദ വിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂളില്‍ സല്‍മാന്‍ ഖാ്‌ന്റേയും പേര് ഉള്‍പ്പെടുത്തി.
ബലൂചിസ്ഥാനേയും പാകിസ്ഥാനേയും റിയാദ് ഫോറത്തില്‍ നടത്തിയ പ്രസംഗത്തിനിടെ സല്‍മാന്‍ ഖാന്‍ രണ്ടായി പറഞ്ഞതാണ് പാക്കിസ്ഥാനെ ചൊടിപ്പിച്ചത്. അതിനു പിന്നാലെയാണ് സല്‍മാന്‍ ഖാനെ പാക്കിസ്ഥാന്‍ ഭീകരവാദ വിരുദ്ധ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ബലൂചിസ്ഥാന്‍ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനം പ്രകാരം സല്‍മാന്‍ ഖാനെ ആസാദ് ബലൂചിസ്ഥാന്‍ ഫെസിലിറ്റേറ്റര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
കര്‍ശന നിരീക്ഷണം, യാത്രാ നിയന്ത്രണങ്ങള്‍, നിയമനടപടികള്‍ നേരിടാനുള്ള സാധ്യതകള്‍ എന്നിവ ഉള്‍പ്പെടെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സല്‍മാന്‍ ഖാന്‍ നേരിടേണ്ടി വരും.

