ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘര്‍ഷത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച നടത്തി.
നമ്മുടെ ലോകത്ത് തീവ്രവാദത്തിന് സ്ഥാനമില്ലെന്നും പ്രാദേശികമായി സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് തടയുന്നതിനും എല്ലാ ബന്ദികളെയും സുരക്ഷിതമായി മോചിപ്പിക്കുന്നതിനും ഇത് നിര്‍ണായകമാണെന്നും പറഞ്ഞ മോഡി സമാധാനവും സുസ്ഥിരതയും വേഗത്തില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
ഹിസ്ബുല്ല തലവന്‍ ഹസന് നസ്റല്ലയെ കൊലപ്പെടുത്തിയ ബെയ്റൂത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് മേഖലയിലെ രൂക്ഷമായ സംഘര്ഷത്തിനിടയിലാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്.