'കമ്മ്യൂണിസ്റ്റ് ശക്തികളില്‍' നിന്ന് രാജ്യത്തെ സംരക്ഷിക്കണം; ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍' നിന്ന് രാജ്യത്തെ സംരക്ഷിക്കണം; ദക്ഷിണ കൊറിയയില്‍ പട്ടാള നിയമം


സിയോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ ചൊവ്വാഴ്ച രാജ്യത്ത് അടിയന്തര സൈനിക നിയമം പ്രഖ്യാപിച്ചു. 

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍' നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ നടപടി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

'ദക്ഷിണ കൊറിയയില്‍ കമ്മ്യൂണിസ്റ്റ് ശക്തികള്‍ ഉയര്‍ത്തുന്ന ഭീഷണികളില്‍ നിന്ന് സംരക്ഷിക്കുന്നതിനും രാഷ്ട്ര വിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കുന്നതിനും അടിയന്തര സൈനിക നിയമം പ്രഖ്യാപിക്കുന്നു'വെന്നാണ് രാഷ്ട്രത്തെ തത്സമയം ടെലിവിഷനില്‍ അഭിസംബോധന ചെയ്തുകൊണ്ട് യൂന്‍ പറഞ്ഞു.