എക്‌സിന് പാകിസ്താനില്‍ വിലക്ക്

എക്‌സിന് പാകിസ്താനില്‍ വിലക്ക്


ഇസ്‌ലാമാബാദ്: എക്‌സ് പ്ലാറ്റ്‌ഫോമിന് വിലക്കേര്‍പ്പെടുത്തി പാക്കിസ്ഥാന്‍. ദേശീയ സുരക്ഷ മുന്‍ നിര്‍ത്തിയാണ് പാക് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. 

ഫെബ്രുവരി മുതല്‍ പാക്കിസ്ഥാനില്‍ എക്‌സ് ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെയും പാക്കിസ്ഥാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. 

എക്‌സിന്റെ ദുരുപയോഗം തടയാന്‍ സാധിക്കാത്തതാണ് വിലക്കിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ച കോടതിയിലാണ് പാക് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.