മിസിസാഗ: മിസിസാഗ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ പിതാവിന്റെ നാല്‍പ്പത്തിയൊന്നാം പൗരോഹിത്യ സ്വീകരണ വാര്‍ഷികദിനം സെന്റ് അല്‍ഫോന്‍സ് കത്തീഡ്രലില്‍ ആഘോഷിച്ചു. അഭിവന്ദ്യ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട ദിവ്യബലിയില്‍ വികാരി ജനറാള്‍ വെ. റവ. ഫാ. പത്രോസ് ചമ്പക്കര, ചാന്‍സലര്‍ ഫാ. ടെന്‍സണ്‍ താണിക്കല്‍, വികാരി ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയില്‍, അസോസിയേറ്റ് വികാരി ഫാ. ഫ്രാന്‍സിസ്, ബിഷപ്പ് സെക്രട്ടറി ഫാ. ഹാരോള്‍ഡ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. രൂപതാംഗങ്ങളെല്ലാവരേയും പ്രതിനിധീകരിച്ച് വികാരി ജനറാള്‍ വെ. റവ. ഫാ. പത്രോസ് ചമ്പക്കര ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കൈക്കാരന്‍ സണ്ണി കുന്നപ്പിള്ളി, സീനിയര്‍ ഫോറാംഗം ചെറിയാന്‍ മാത്യു, പിതൃവേദി പ്രതിനിധി സന്തോഷ് ജോസഫ്, സി ജോസി സി എം സി എന്നിവര്‍ സംസാരിച്ചു.
മാതൃവേദി, പിതൃവേദി, നഴ്സസ് മിനിസ്ട്രി, സീനിയേഴ്സ് ഫോറം എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ബൊക്കെ നല്‍കി അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
എല്ലാവര്‍ക്കും മധുരം പങ്കുവെച്ചു. കത്തീഡ്രല്‍ വികാരി ഫാ. അഗസ്റ്റിന്‍, അസോസിയേറ്റ് പാസ്റ്റര്‍ ഫാ. ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്‍കി.