ലേബർ പാർട്ടി നേതൃതെരഞ്ഞെടുപ്പിൽ നിന്ന് അനീറ്റ ആനന്ദ് പിൻമാറി

ലേബർ പാർട്ടി നേതൃതെരഞ്ഞെടുപ്പിൽ നിന്ന് അനീറ്റ  ആനന്ദ് പിൻമാറി


ടൊറൻ്റോ: ലേബർ നേതൃതെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതായി അനീറ്റ ആനന്ദ് അറിയിച്ചു. പാർലമെൻ്റിലേക്കും വീണ്ടും മത്സരിക്കില്ലെന്നും അവർ അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മാതൃകയാണ് താൻ പിന്തുടരുന്നതെന്നും അക്കാദമിയിലേക്ക് മടങ്ങിയെത്തി തൻ്റെ കരിയറിൻ്റെ അടുത്ത അധ്യായം ആരംഭിക്കുമെന്നും ആനന്ദ് ശനിയാഴ്ച പറഞ്ഞു. നേരത്തെ അനിതക്ക് മുമ്പ് വിദേശകാര്യ മന്ത്രി മെലാനി ജോളിയും ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കും മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്നു.


പ്രധാനമന്ത്രി തൻ്റെ അടുത്ത ഘട്ടത്തിലേക്ക് മാറാൻ തീരുമാനിച്ചു. എനിക്കും അത് ചെയ്യാൻ പറ്റിയ സമയമാണിതെന്ന് ഞാൻ തീരുമാനിച്ചു. അദ്ധ്യാപനം, ഗവേഷണം, പബ്ലിക് പോളിസി അനാലിസിസ് തുടങ്ങി എൻ്റെ മുൻ പ്രൊഫഷണൽ ജീവിതത്തിലേക്ക് മടങ്ങുമെന്നും അനിത ആനന്ദ് പറഞ്ഞു. 


ബിസിനസ്, ഫിനാൻസ് നിയമങ്ങളിൽ വിദഗ്ധയായ അനിത, ടൊറൻ്റോ സർവകലാശാലയിൽ നിയമ പ്രൊഫസറായിരുന്നു. 2019-ൽ ഒൻ്റാറിയോയിലെ ഓക്ക്‌വില്ലിൽ നിന്നുള്ള എംപിയായി രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പ് യുഎസിലെ യേൽ യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിംഗ് ലക്ചററായി പ്രവർത്തിച്ചിട്ടുണ്ട്. എൻ്റെ ആദ്യ പ്രചാരണ വേളയിൽ, ഒൻ്റാറിയോയിലെ ഓക്ക്‌വില്ലിൽ ഇന്ത്യൻ വംശജയായ ഒരു സ്ത്രീ തെരഞ്ഞെടുക്കപ്പെടില്ലെന്ന് പലരും എന്നോട് പറഞ്ഞു. എന്നിട്ടും, 2019 മുതൽ ഓക്ക്‌വിൽ ഒന്നല്ല രണ്ട് തവണ എനിക്ക് പിന്നിൽ ജനം അണിനിരന്നു. എനിക്ക് ലഭിച്ച ബഹുമതിയാണിത്. എന്നേക്കും എൻ്റെ ഹൃദയത്തിൽ സൂക്ഷിക്കുമെന്നും അനിത വ്യക്തമാക്കി. പിതാവ് എസ് വി ആനന്ദ് തമിഴ്നാട്ടിൽ നിന്നുള്ള ഒരു സ്വാതന്ത്ര്യ സമര സേനാനി വി എ സുന്ദരത്തിൻ്റെ മകനായിരുന്നു. അമ്മ സരോജ് റാം പഞ്ചാബിൽ നിന്നാണ് എത്തിയത്. ഇരുവരും കാനഡയിലേക്ക് കുടിയേറിയ ഡോക്ടർമാരായിരുന്നു.

ലേബർ പാർട്ടി നേതൃതെരഞ്ഞെടുപ്പിൽ നിന്ന് അനീറ്റ  ആനന്ദ് പിൻമാറി