അമേരിക്കന്‍ ഉത്പന്നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ച് കാനഡയിലെ പൗരന്മാര്‍

അമേരിക്കന്‍ ഉത്പന്നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ച് കാനഡയിലെ പൗരന്മാര്‍


ടൊറന്റോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കാനഡയ്ക്ക് മേല്‍ നിര്‍ദ്ദേശിച്ച താരിഫ് താത്ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും അമേരിക്കന്‍ ഉത്പന്നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിച്ച് കാനഡയിലെ പൗരന്മാര്‍. അമേരിക്കന്‍ ഉത്പന്നങ്ങള്‍ വീണ്ടും വാങ്ങാന്‍ തങ്ങള്‍ക്ക് നിലവില്‍ പദ്ധതികളൊന്നുമില്ലെന്നാണ് ചില കനേഡിയന്‍മാര്‍ പറയുന്നത്. 

ട്രംപ് രണ്ടാമതും അധികാരത്തില്‍ വന്നതിന് പിന്നാലെ മെക്‌സിക്കോയ്ക്കും കാനഡയ്ക്കുമെതിരെ 25 ശതമാനം താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിക്കുകുയം ഫെബ്രുവരി നാലു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അതോടെ കാനഡ  പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരമവാധി തദ്ദേശീയ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ താരിഫുകള്‍ ചുമത്തുന്നത് താത്ക്കാലികമായി 30 ദിവസത്തേക്ക് ദീര്‍ഘിപ്പിച്ചതായി ഫെബ്രുവരി മൂന്നിന് യു എസും കാനഡയും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായി. 

എന്നാല്‍ യു എസ് കനേഡിയന്‍ ഉത്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കനേഡിയന്‍ പൗരന്മാര്‍ തങ്ങളുടെ തദ്ദേശീയ ഉത്പന്നങ്ങള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു. കനേഡിയന്‍ ഉത്പന്നങ്ങള്‍ എവിടെയൊക്കെ ലഭിക്കുന്ന് അറിയാന്‍ അവരില്‍ പലരും സമൂഹമാധ്യമങ്ങളില്‍ അന്വേഷണം നടത്തുകയും ചെയ്തു. പലരും അമേരിക്കയില്‍ നിന്നുള്ള മദ്യം പാടെ ഒഴിവാക്കുകയും ചെയ്തു. 

താരിഫുകള്‍ താത്ക്കാലികമായി നിര്‍ത്തിയെങ്കിലും പലരും ഏറ്റവും അത്യാവശ്യമെങ്കില്‍ മാത്രം അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങിയാല്‍ മതിയെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. 

അമേരിക്കന്‍ ഉത്പന്നങ്ങള്‍ പരമാവധി ബഹിഷ്‌ക്കരിക്കാനും കഴിയുന്നത്ര ഒഴിവാക്കി മാത്രം അമേരിക്കന്‍ ഉത്പന്നങ്ങള്‍ വാങ്ങേണ്ടുന്ന നിര്‍ബന്ധിത അവസ്ഥകളില്‍ മാത്രം അവ സ്വീകരിക്കാമെന്നുമാണ് പലരും പ്രതികരിച്ചത്. 

വ്യാപാര മേഖലയിലും 'ബൈ കനേഡിയന്‍' പ്രചാരണം ശക്തിപ്പെടുകയാണ്. മൊത്ത വ്യാപാര രംഗത്തെ പലരും റീട്ടയില്‍ വില്‍പ്പനക്കാരോട് നിര്‍ദ്ദേശിക്കുകയും അഭ്യര്‍ഥിക്കുകയും ചെയ്യുന്നത് തദ്ദേശീയ ഉത്ന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നാണ്. 

കനേഡിയന്‍ ഉത്പന്നങ്ങളെ വിപുലമായി പ്രചരിപ്പിക്കേണ്ടതുണ്ടെന്നാണ് യൂണിഫോര്‍ ദേശീയ പ്രസിഡന്റായ ലാനാ പെയിന്‍ പറഞ്ഞത്. ലോബ്ളോ, സോബി, മെട്രോ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന റീട്ടയില്‍ ശൃംഖലകള്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

ഈ അവസരം ഉപയോഗപ്പെടുത്തുകയും കനേഡിയന്‍ ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുകയും കൂടുതല്‍ ഉത്പാദിപ്പിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ലാനാ പറഞ്ഞു. കാനഡക്കാര്‍ ഇപ്പോള്‍ അസാധാരമായി തീയുടെ കരുത്താര്‍ജ്ജിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

എന്നാല്‍ ചില സാമ്പത്തിക വിദഗ്ധരും റീട്ടയില്‍ മേഖലാ വിശകലന രംഗത്തുള്ളവരും അമേരിക്കന്‍ ഉത്പന്നങ്ങള്‍ സ്ഥിരമായി ഒഴിവാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. 

ഇപ്പോഴത്തെ അഭിമാനബോധം ഉയര്‍ന്നുവരുന്നതും കുറഞ്ഞു പോകുന്നതുമാണെന്ന് കാനഡ റീട്ടയില്‍ കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് മാട്ട് പോയിയര്‍ പറഞ്ഞു. കനേഡിയന്‍ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെങ്കിലും ഉപഭോക്താക്കള്‍ക്ക് ആവശ്യമായ എല്ലാം അതുവഴി ലഭ്യമാക്കാന്‍ കഴിയില്ലെന്നും അതിനാല്‍ യു എസില്‍ നിന്നും മറ്റ് ആഗോള വിപണികളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങേണ്ടതായിരിക്കുമെന്നും വ്യക്തമാക്കി.

താരിഫ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ചില റീട്ടയിലര്‍മാര്‍ അമേരിക്കയൊഴികെയുള്ള വിപണികളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ തേടിത്തുടങ്ങിയിരുന്നു.

ബൈ കനേഡിയന്‍ എന്നത് നല്ല ആശയമായിരിക്കാമെങ്കിലും പ്രായോഗികതയില്‍ പ്രയാസങ്ങളുണ്ടെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധനായ മോഷെ ലാന്‍ഡര്‍ അഭിപ്രായപ്പെട്ടത്. അമേരിക്കയെ പാഠം പഠിപ്പിക്കാനാണെങ്കില്‍ കൂടുതല്‍ വില കൊടുത്ത് കുറഞ്ഞ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ വാങ്ങാന്‍ തയ്യാറാണോ എന്നും ഇതുവഴി നമുക്ക് തന്നെ നഷ്ടമുണ്ടാകുകയാണെങ്കില്‍ അത് അമേരിക്കയെ വ്യാകുലപ്പെടുത്തുമോ എന്നും അദ്ദേഹം ചോദിച്ചു.

ബൈ കനേഡിയന്‍ എന്ന പ്രചരണം ശക്തമാകുമ്പോഴും രാജ്യത്ത് പരസ്പരം പിന്തുണയ്ക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ചിലര്‍ പറയുന്നു.

താരിഫ് പൂര്‍ണമായും പിന്‍വലിച്ചാലും എന്താണ് പ്രയോജനമെന്നും നമുക്ക് നമ്മുടെവഴി പോകാമെന്നും അതിന് യാതൊരു തടസ്സവുമില്ലെന്നും ചിലര്‍ പറയുമ്പോള്‍ ശക്തിയേറിയതു മഹത്തായതുമായ രാജ്യത്തിനായി കനേഡിയന്‍ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കാമെന്നും കരുതുന്നു.

അമേരിക്കന്‍ ഉത്പന്നങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ച് കാനഡയിലെ പൗരന്മാര്‍