കാനഡയില്‍ ഡിസംബറില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു; തൊഴിലില്ലായ്മ നിരക്കില്‍ കുറവ്

കാനഡയില്‍ ഡിസംബറില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു; തൊഴിലില്ലായ്മ നിരക്കില്‍ കുറവ്


ഒട്ടാവ: കനേഡിയന്‍ സാമ്പത്തിക വിദഗ്ധരുടെ കണക്കുകള്‍ മറികടന്ന് ഡിസംബറില്‍ കനേഡിയന്‍ സമ്പദ്വ്യവസ്ഥ 91,000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം 6.8 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി കുറച്ചു.

25,000 തസ്തികകള്‍ മാത്രമേ സൃഷ്ടിക്കപ്പെടുകയുള്ളൂവെന്നും തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി ഉയരുമെന്നുമാണ്  സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്.

ജനുവരി 29ന് ബാങ്ക് ഓഫ് കാനഡയുടെ അടുത്ത പലിശ നിരക്ക് തീരുമാനം സംബന്ധിച്ച് ഈ ഡേറ്റ നിര്‍ണായകമാണെന്നാണ് കരുതുന്നത്. 

''കഴിഞ്ഞ വര്‍ഷത്തെ അവസാന മാസത്തില്‍ കാനഡയില്‍ നിയമനം ഉയര്‍ന്ന തലത്തില്‍ എത്തി''യെന്ന് ഡെസ്ജാര്‍ഡിന്‍സ് ഗ്രൂപ്പിലെ മാക്രോ സ്ട്രാറ്റജിയുടെ മാനേജിംഗ് ഡയറക്ടറും മേധാവിയുമായ റോയ്സ് മെന്‍ഡസ് ഒരു കുറിപ്പില്‍ പറഞ്ഞു.

പ്രതീക്ഷിച്ചതിലും ശക്തമായ തൊഴില്‍ സൃഷ്ടിക്കപ്പെട്ടതിന് പുറമേ സമ്പദ്വ്യവസ്ഥ പല മേഖലകളിലുമായി മാന്യമായ ഒരു കൂട്ടം മുഴുവന്‍ സമയ ജോലിക്കാരെ സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ദഗതിയിലുള്ള ജനസംഖ്യാ വളര്‍ച്ചയും പങ്കാളിത്ത നിരക്കിലെ മാറ്റമില്ലായ്മയും ജോലി ചെയ്യുന്നവരോ ജോലി അന്വേഷിക്കുന്നവരോ ആയ ആളുകളുടെ എണ്ണവും തൊഴിലില്ലായ്മ നിരക്ക് കുറയാന്‍ കാരണമായി.

കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ആകെ ജോലി സമയം 0.5 ശതമാനം വര്‍ധിച്ചു. 

ഇപ്പോഴും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കും വേതനവും കണക്കിലെടുക്കുമ്പോള്‍ ഏറ്റവും പുതിയ തൊഴില്‍ വിപണി ടഡേറ്റ ഇപ്പോഴും ബാങ്ക് ഓഫ് കാനഡയെ നിരക്കുകള്‍ കുറയ്ക്കാന്‍ പ്രാപ്തമാക്കുന്നുവെന്ന് മെന്‍ഡസ് പറഞ്ഞു.

ബാങ്ക് ഓഫ് കാനഡ ജനുവരിയില്‍ പലിശ നിരക്ക് വെട്ടിക്കുറയ്ക്കുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.

'ബിസിനസ് ആത്മവിശ്വാസത്തെ ബാധിക്കുന്ന താരിഫ് ഭീഷണികളും ആഗോള ബോണ്ട് വരുമാനത്തിലെ സമീപകാല വര്‍ധനവും ആഭ്യന്തര സാമ്പത്തിക സാഹചര്യങ്ങളെ കൂടുതല്‍ ശക്തമാക്കുന്നതിനാല്‍' നിരക്കുകള്‍ രണ്ട് ശതമാനമായി കുറയ്‌ക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

കാനഡയില്‍ ഡിസംബറില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചു; തൊഴിലില്ലായ്മ നിരക്കില്‍ കുറവ്