ഒട്ടോവ: ഇടവേളയ്ക്ക് ശേഷം ഇന്ത്യ കാനഡ ബന്ധം ശക്തമാകുന്നു. കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിറ്റ ആനന്ദ് ഇന്ന് ഇന്ത്യയിലെത്തും. ചൈനയിലേക്കും സിങ്കപ്പൂരിലേക്കും നടത്തുന്ന ത്രിരാഷ്ട്ര പര്യടനത്തിനൊപ്പം ഇന്ത്യയിലെത്തുമെന്ന് അനിറ്റ അറിയിച്ചു. കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിനെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. ആനന്ദിന്റെ ത്രിരാഷ്ട്ര പര്യടനം ഒക്ടോബര്‍ 12 മുതല്‍ ഒക്ടോബര്‍ 17 വരെ ആരംഭിക്കും.
കാനഡ സ്വന്തം നാട്ടില്‍ ശക്തമാകണമെങ്കില്‍ വിദേശത്ത് ശക്തവും സുസ്ഥിരവുമായ പങ്കാളിത്തം ആവശ്യമാണെന്ന് അനിത ആനന്ദ് പറഞ്ഞു. 'കാനഡയുടെ ഇന്തോ പസഫിക് തന്ത്രത്തിന് അനുസൃതമായി ഇന്തോ പസഫിക് രാജ്യങ്ങള്‍ക്കും അവരുടെ സമ്പദ്‌വ്യവസ്ഥകള്‍ക്കും പ്രിയപ്പെട്ട ഒരു വിശ്വസനീയവും വിശ്വസനീയവുമായ പങ്കാളിയായി കാനഡയെ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഞാന്‍ പ്രവര്‍ത്തിക്കും' എന്ന് അനിറ്റ ആനന്ദ് പറഞ്ഞു.
ഇന്ത്യയിലെത്തുന്ന അനിറ്റ ആനന്ദ് വിദേശകാര്യ മന്ത്രി ആര്‍ ജയശങ്കറുമായും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായും കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊര്‍ജം, സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ തന്ത്രപരമായ സഹകരണത്തിനുള്ള ഒരു ചട്ടക്കൂട് സ്ഥാപിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യ സന്ദര്‍ശനത്തിന്റെ രണ്ടാം ഘട്ടത്തില്‍ മുംബൈ സന്ദര്‍ശിക്കുകയും ഇരു രാജ്യങ്ങളിലെയും നിക്ഷേപം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, സാമ്പത്തിക അവസരം എന്നിവ ശക്തമാക്കുന്നതിനായി കനേഡിയന്‍ ഇന്ത്യന്‍ സ്ഥാപനങ്ങളെ കാണും.
ഇന്ത്യ സന്ദര്‍ശനത്തിന് ശേഷം സിങ്കപ്പൂരിലേക്കും തുടര്‍ന്ന് ചൈനയിലേക്കും സന്ദര്‍ശനം നടത്തും. ചൈനീസ് പ്രതിനിധി വാങ് യിയെ അനിറ്റ ആനന്ദ് കാണും. സമീപകാലത്തായി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ ശക്തമായ മുന്നേറ്റമുണ്ടായി. 2025 ഓഗസ്റ്റില്‍ കാനഡയും ഇന്ത്യയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിച്ചു. ഇന്ത്യയിലേക്കുള്ള കാനഡയുടെ ഹൈക്കമ്മീഷണറായി ക്രിസ്റ്റഫര്‍ കൂട്ടറിനെയും കാനഡയിലേക്കുള്ള ഇന്ത്യയുടെ ഹൈക്കമ്മീഷണറായി ദിനേശ് കെ പട്‌നായിക്കിനെയും ഓഗസ്റ്റ് അവസാനത്തോടെ നിയമിച്ചു.
ഇന്ത്യ ഉടന്‍ തന്നെ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും കൃഷി, ധാതുക്കള്‍, ഊര്‍ജ മേഖലകളെ ശക്തിപ്പെടുത്തുന്നതിനും പിന്തുണയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്നുമുള്ള നിലപാടിലാണ് കാനഡ. 2024ല്‍ ഇന്ത്യ കാനഡയുടെ ഏഴാമത്തെ വലിയ ചരക്ക് സേവന വ്യാപാര പങ്കാളിയായിരുന്നു. ഇരുവശങ്ങളിലേക്കുമുള്ള വ്യാപാരം 33.9 ബില്യണ്‍ ഡോളറിലെത്തിയെന്നും ഇന്ത്യയിലേക്കുള്ള കാനഡയുടെ ചരക്ക് കയറ്റുമതി 5.3 ബില്യണ്‍ ഡോളറാണെന്നും കനേഡിയന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
കനേഡിയന്‍ വിദേശ കാര്യമന്ത്രി അനിറ്റ ആനന്ദ് ഇന്ന് ഇന്ത്യയിലെത്തും; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം
