ടൊറന്റോ: ആദ്യ മലയാളി കനേഡിയന്‍ എംപി ജോ ഡാനിയേല്‍(70) അന്തരിച്ചു. ടൊറന്റോ ഡോണ്‍ വാലി ഈസ്റ്റ് റൈഡിങ്ങിനെ പ്രതിനിധീകരിച്ച് കണ്‍സര്‍വേറ്റീവ് അംഗമായി 2011-ല്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കാനഡയിലേക്ക് കുടിയേറിയ തിരുവല്ല കോയിപ്പുറം മട്ടക്കല്‍ കോശി ഡാനിയേലിന്റെയും ചിന്നമ്മയുടെയും മകനായി ടാന്‍സാനിയയില്‍ ജനിച്ച അദ്ദേഹം കനേഡിയന്‍ പാര്‍ലമെന്റിന്റെ ഹ്യൂമന്‍ റിസോഴ്സ്, സ്‌കില്‍ ഡെവെലപ്പ്‌മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും നാച്ചുറല്‍ റിസോസ്ഴ്സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു.
സംസ്‌ക്കാരം ജനുവരി 30-ന് ഒന്റാരിയോയില്‍ നടന്നു.
തമിഴ്‌നാട്ടിലെ ഊട്ടിയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോ ഇംഗ്ലണ്ടില്‍ നിന്നും കമ്മ്യൂണിക്കേഷനില്‍ ഇലക്ട്രോണിക്സ് ബിരുദം നേടിയിട്ടുണ്ട്. 1987-ല്‍ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം കനേഡിയന്‍ ആംഡ് ഫോഴ്സിനായുള്ള EH101 പ്രോഗ്രാമില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 1995-ല്‍ ടൊറന്റോയിലെ സെലസ്റ്റിക്കയില്‍ 14 വര്‍ഷം ജോലി ചെയ്തു. ഹംബര്‍, സെന്റിനിയല്‍ കോളേജുകളില്‍ പാര്‍ട്ട് ടൈം പ്രൊഫസറായിരിക്കെ ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയെക്കുറിച്ച് നിരവധി പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
2011ലെ ഫെഡറല്‍ തിരഞ്ഞെടുപ്പില്‍ ടൊറന്റോ ഡോണ്‍ വാലി ഈസ്റ്റ് റൈഡിങ്ങില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയായി ലിബറല്‍ സ്ഥാനാര്‍ത്ഥി യാസ്മിന്‍ രത്താന്‍സിക്കെതിരെ മത്സരിച്ച് 870 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കനേഡിയന്‍ പാര്‍ലമെന്റിന്റെ ഹ്യൂമന്‍ റിസോസ്ഴ്സ് ആന്‍ഡ് സ്‌കില്‍ ഡെവലെപ്‌മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും നാച്ചുറല്‍ റിസോസ്ഴ്സ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു.
![കാനഡയിലെ ആദ്യ മലയാളി എംപി ജോ ഡാനിയേല്‍ അന്തരിച്ചു](https://sanghamam.com/upimages/advertisements/thumb/Advertisement-17201586092379624233.jpg)