ടൊറന്റോ: 'നിങ്ങള്‍ക്ക് തെറ്റി; ഞങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. നിഷ്‌കളങ്കരും സൗമ്യരും ആയി തോന്നിയേക്കാമെങ്കിലും നട്ടെല്ലും കടുപ്പവും ഉണ്ടെന്ന് മനസ്സിലാക്കണം'- ട്രംപിന് തകര്‍പ്പന്‍ മറുപടിയുമായി കാനഡയുടെ മുന്‍ പ്രധാനമന്ത്രി ക്രെറ്റിയന്‍.
യു എസിന്റെ 51-ാമത് സംസ്ഥാനമായി കാനഡയെ മാറ്റാമെന്ന നിയുക്ത പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയാണ് തന്റെ 91-ാം ജന്മദിനം ആഘോഷിക്കുന്ന ഗ്ലോബ് ആന്‍ഡ് മെയില്‍ പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ അദ്ദേഹം എഴുതിയത്.
നിങ്ങള്‍ക്ക് കാനഡക്കാരെ കുറിച്ച് എന്തറിയാം?- അദ്ദേഹം ചോദിച്ചു. ട്രംപിന്റെ പരാമര്‍ശങ്ങള്‍ തമാശയല്ലെന്നും അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ പരാമര്‍ശങ്ങള്‍ കനേഡിയന്‍ പരമാധികാരത്തിനെതിരായ അപമാനകരവും അസ്വീകാര്യവുമായ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഭീഷണിപ്പെടുത്തുന്നതും അപമാനിക്കുന്നതും ജയിപ്പിക്കുമെന്ന് നിങ്ങള്‍ കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
കാനഡയ്‌ക്കെതിരെ മാത്രമല്ല, മറ്റ് യു എസ് സഖ്യകക്ഷികളെക്കുറിച്ചും വിപുലീകരണ വാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ട്രംപ് അമേരിക്കന്‍ ശക്തിയുടെ അതിര്‍ത്തികള്‍ ഡാനിഷ് പ്രദേശമായ ഗ്രീന്‍ലാന്‍ഡിലേക്കും പനാമ കനാല്‍ ഉള്‍പ്പെടുത്തുന്നതിന് തെക്കോട്ടും വ്യാപിപ്പിക്കേണ്ടതുണ്ടെന്ന വാദങ്ങള്‍ ഉന്നയിച്ചു.
പല യൂറോപ്യന്‍ നേതാക്കളെയും ഇക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും കാനഡ ശക്തമായാണ് പ്രതികരിച്ചത്.
യു എസിലേക്ക് അസംസ്‌കൃത എണ്ണയുടെ ഏകദേശം 60 ശതമാനം കാനഡയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് 36 യു എസ് സംസ്ഥാനങ്ങളുടെ പ്രധാന കയറ്റുമതി കേന്ദ്രം കൂടിയാണ്. ഏകദേശം 2.7 ബില്യണ്‍ യു എസ് ഡോളറിന്റെ സാധനങ്ങളും സേവനങ്ങളും ഓരോ ദിവസവും അതിര്‍ത്തി കടക്കുന്നു.
ട്രംപ് എല്ലാ കനേഡിയന്‍ ഉത്പന്നങ്ങള്‍ക്കും മേല്‍ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയ 25 ശതമാനം താരിഫ് ഒഴിവാക്കുന്നതിന് അതിര്‍ത്തി സുരക്ഷ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ച് കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഉദ്യോഗസ്ഥരുമായി സംസാരിച്ചുവരികയാണ്.
![ഞങ്ങള്‍ കാനഡക്കാരെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ല; നട്ടെല്ലുള്ളവരാണ് ഞങ്ങള്‍; ട്രംപിന് കടുപ്പിച്ച മറുപടി നല്‍കി ക്രെറ്റിയന്‍](https://sanghamam.com/upimages/advertisements/thumb/Advertisement-17201586092379624233.jpg)