എഡ്മണ്ടണ്‍: സെന്റ് ജേക്കബ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദൈവാലയത്തിന്റെ ഇടവക ദിനം ഒക്ടോബര്‍ 12ന് വൈകുന്നേരം 4.30 മുതല്‍ നോര്‍ത്ത് വെസ്റ്റ് 156 സ്ട്രീറ്റിലുള്ള ഓറഞ്ച് ഹബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ (യാക്കോബായ) എഡ്മണ്ടനിലെ ഏക ദേവാലയമാണ് സെന്റ് ജേക്കബ്‌സ്. ഇടവക അംഗങ്ങളുടെ വിവിധ കലാപരിപാടികളും പൊതുസമ്മേളനവും 'വേരുകള്‍ വിശുദ്ധമെങ്കില്‍' എന്ന സാമൂഹിക പ്രസക്തമായ നാടകവും നടത്തപ്പെടും. സെന്റ് ജേക്കബ്‌സ് കലാസമിതിയാണ് നാടകം അവതരിപ്പിക്കുന്നത്. ജോസഫ് ഫിലിപ്പോസ് കഥ, സംഭാഷണം, സംവിധാനം നിര്‍വഹിക്കുന്ന നാടകത്തില്‍ പ്രശസ്ത സംഗീതജ്ഞന്‍ ബോബന്‍ ഡേവിഡ്‌സണ്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. പ്രോഗ്രാം ടിക്കറ്റുകള്‍ ലഭിക്കുന്നതിന് +1 (780) 6679134, +1 (780) 7091466, +1 (780) 7825241 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
ഇടവക ദിനം ഒക്ടോബര്‍ 12ന്