ന്യൂയോര്‍ക്ക്: മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ സോഹ്രാന്‍ മംദാനി. 'നഗരം വാഷിംഗ്്ടണിന്റെ തീരുമാനങ്ങള്‍ക്ക് വഴങ്ങാതെ അതിനെ നേരിടേണ്ട സമയമാണിതെന്ന് മംദാനി പറഞ്ഞു.
സിഎന്‍എന്‍-നു നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ച മംദാനി, അമേരിക്കന്‍ നഗരങ്ങളില്‍ സൈന്യത്തെ വിന്യസിക്കുന്ന ട്രംപിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി. 'അന്യായമായ ഉത്തരവുകള്‍ നിയമമായി സ്വീകരിക്കുന്ന നഗരങ്ങള്‍ പലതും ഉണ്ട്. എന്നാല്‍ ഞങ്ങള്‍ അതിനെ പ്രതിരോധിക്കാനാണ് പോകുന്നത്. ഈ ഭരണകൂടത്തിനെതിരെ തല്‍ക്ഷണം കോടതിയെ സമീപിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത് എന്ന് മംദാനി വ്യക്തമാക്കി.
'ലോക കപ്പിന് ആതിഥ്യം വഹിക്കാനുള്ള ബോസ്റ്റണിന്റെ അവകാശം നിന്നുള്ള ലോകകപ്പ് ആതിഥ്യാവകാശം പിന്‍വലിക്കുമെന്ന് ട്രംപ് പറഞ്ഞപ്പോള്‍, അതിനെ കൃത്യമായി നേരിടുകയും അത് ഒരു ഒപ്പുവെച്ച കരാറിന്റെ ലംഘനമാണെന്ന് പറയുകയും ചെയ്ത ബോസ്റ്റണ്‍ മേയര്‍ മിഷേല്‍ വൂയുടെ നിലപാടിനെ മംദാനി പ്രശംസിച്ചു. അതേ സമീപനമാണ് താനും ന്യൂയോര്‍ക്കില്‍ സ്വീകരിക്കുക എന്ന് മംദാനി കൂട്ടിച്ചേര്‍ത്തു.
'ന്യൂയോര്‍ക്കുകാര്‍ക്ക് അവരോടൊപ്പം നില്‍ക്കുന്ന ഒരാള്‍ ഉണ്ടെന്ന ബോധം നല്‍കേണ്ട സമയമാണിത്,' എന്നും മംദാനി പറഞ്ഞു.
നവംബര്‍ 4ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി മേയര്‍ സ്ഥാനാര്‍ത്ഥികളില്‍ മുന്‍പന്തിയില്‍ എത്തിയിരിക്കുകയാണ് 34 വയസുകാരനായ മംദാനി. ബേര്‍ണി സാന്‍ഡേഴ്‌സും അലക്‌സാണ്ട്രിയ ഒകാസിയോകോര്‍ട്ടസും (AOC) നല്‍കിയ ശക്തമായ പിന്തുണയാണ് അദ്ദേഹത്തിന്റെ പ്രചാരണത്തിന് ഊര്‍ജ്ജം നല്‍കിയത്.
ഞായറാഴ്ച ക്വീന്‍സില്‍ നടന്ന വന്‍ പ്രചാരണ റാലിയില്‍ സാന്‍ഡേഴ്‌സും എഒസിയും പങ്കെടുത്തു. 'ട്രംപിന്റെ അധികാരാധീശത്തം ന്യൂയോര്‍ക്കില്‍ അംഗീകരിക്കാനില്ലെന്ന സന്ദേശം നാം ഉച്ചത്തില്‍ നല്‍കും എന്ന് എഒസി ആവേശഭരിതരായ ജനക്കൂട്ടത്തോട് പറഞ്ഞു.
'ലോകം ഇപ്പോള്‍ ന്യൂയോര്‍ക്കിന്റെ തെരഞ്ഞെടുപ്പിനെയാണ് നോക്കുന്നത്. ഇത് അസാധാരണമാണെന്ന് സാന്‍ഡേഴ്‌സും കൂട്ടിച്ചേര്‍ത്തു. 'ട്രംപ് ഭരണകൂടം ഏറ്റവും സമ്പന്നരായ ഒരു വിഭാഗത്തിന് ഒരു ട്രില്യണ്‍ ഡോളര്‍ നികുതി ഇളവുകള്‍ നല്‍കിയ സമയത്താണ് ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്- എന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ട്രംപ് ഭരണകൂടത്തെ കോടതി കയറ്റുമെന്ന് സോഹ്രാന്‍ മംദാനി
