ജോണ്‍ മടുക്കോലില്‍
ന്യൂ യോര്‍ക്ക്: ഫൊക്കാന ട്രസ്റ്റീബോര്‍ഡ് സെക്രട്ടറിയും ഗുഡ്ന്യൂസ് അമേരിക്ക പത്രത്തിന്റെ പത്രധിപ സമിതി അംഗവുമായ ബിജു കൊട്ടാരക്കരയുടെ ഭാര്യാ പിതാവ് പത്തനംതിട്ട അതിരിങ്കല്‍ മടുക്കോലില്‍ കുടുംബാംഗം ജോണ്‍ മടുക്കോലില്‍ (91) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ന്യൂ യോര്‍ക്ക് അമിറ്റിവില്‍ ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ച് (ടി പി എം) സഭാംഗമാണ്.
ഭിലായി സ്റ്റീല്‍ പ്ലാന്റിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെ നിന്നും വിരമിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വര്‍ഷത്തില്‍ അധികമായി ന്യൂയോര്‍ക്കില്‍ സ്ഥിര താമസമായിരുന്നു.
ഭാര്യ: പരേതയായ ശോശാമ്മ ജോണ്‍. മക്കള്‍: ഷീല മാത്യു, ഷെര്‍ളി ബിജു, ഷിജി ജോണ്‍. മരുമക്കള്‍: ജോസ് മാത്യു, ബിജു ഉണ്ണൂണ്ണി, ബിജു ജോണ്‍.
വ്യൂവിംഗ് 21ന് വെള്ളിയാഴ്ച വൈകിട്ട് ആറരയ്ക്കും സംസ്‌ക്കാര ചടങ്ങുകള്‍ 22ന് ശനിയാഴ്ച രാവിലെ 10 മണിക്കും ന്യൂയോര്‍ക്ക് അമിറ്റി വില്ലെ 79 പാര്‍ക്ക് ഏവ് ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ചില്‍ നടക്കും.