കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയെ ഹരിതാഭമാക്കുന്നു

കാലാവസ്ഥാ വ്യതിയാനം അന്റാര്‍ട്ടിക്കയെ ഹരിതാഭമാക്കുന്നു

Photo Caption


അന്റാര്‍ട്ടിക്ക: കാലാവസ്ഥ ചൂടുപിടിക്കുമ്പോള്‍ അന്റാര്‍ട്ടിക്കയില്‍ കൂടുതല്‍ പച്ചപ്പ് പ്രത്യക്ഷപ്പെടുന്നു. മഞ്ഞുമൂടിയ ഭൂഖണ്ഡത്തെ കാലാവസ്ഥാ പ്രതിസന്ധി ചൂടുപിടിപ്പിക്കുന്നതിനാല്‍ അന്റാര്‍ട്ടിക് ഉപദ്വീപിലുടനീളമുള്ള സസ്യങ്ങളുടെ ആവരണം കഴിഞ്ഞ ഏതാനും ദശകങ്ങളില്‍ പത്തിരട്ടിയിലധികം ഉയര്‍ന്നു.

സാറ്റലൈറ്റ് ഡാറ്റയുടെ വിശകലനത്തില്‍ 1986-ല്‍ ഒരു ചതുരശ്ര കിലോമീറ്ററില്‍ താഴെ മാത്രം സസ്യജാലങ്ങളാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2021-ഓടെ ഏകദേശം 12 കിലോമീറ്ററില്‍ രണ്ടു പച്ചപ്പ് ഉണ്ടായിരുന്നു. 2016 മുതല്‍ സസ്യങ്ങളുടെ വ്യാപനം വര്‍ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇതില്‍ കൂടുതലും പായലാണ്. 

മഞ്ഞും പാറകളുമുള്ള ഭൂഖണ്ഡത്തിലെ സസ്യജാലങ്ങളുടെ വളര്‍ച്ച ആഗോളതാപനം അന്റാര്‍ട്ടിക്കിലേക്ക് എത്തുന്നതിന്റെ സൂചനയാണ്. ആഗോള ശരാശരിയേക്കാള്‍ വേഗത്തിലാണ് ഇവിടെ ചൂടാകുന്നത്. ഇത്തരം വ്യാപനം അധിനിവേശ ജീവിവര്‍ഗ്ഗങ്ങള്‍ക്ക് അന്റാര്‍ട്ടിക് ആവാസവ്യവസ്ഥയിലേക്ക് കാലുറപ്പിക്കാന്‍ വഴിയൊരുക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി.

ആര്‍ട്ടിക് പ്രദേശത്തും ഹരിതവല്‍ക്കരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രീന്‍ലാന്റിന്റെ ഹിമപാളിയില്‍ 2021ല്‍ മഞ്ഞിന് പകരം മഴയാണ് പെയ്തത്. 

അന്റാര്‍ട്ടിക്ക് ഭൂപ്രകൃതിയില്‍ ഇപ്പോഴും പൂര്‍ണ്ണമായും മഞ്ഞും പാറയും തന്നെയാണെങ്കിലും ഒരു ചെറിയ അംശത്തില്‍ സസ്യജാലങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന് യു കെയിലെ എക്‌സെറ്റര്‍ സര്‍വകലാശാലയിലെ ഡോ. തോമസ് റോളണ്ട് പറഞ്ഞു. എന്നാല്‍ ആ ചെറിയ അംശം വളരുകയും  മനുഷ്യന്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുവെന്ന് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ബണ്‍ ഉദ്വമനം നിര്‍ത്തുന്നത് വരെ താപനം തുടരുകയും പ്രതീകാത്മകവും ദുര്‍ബലവുമായ പ്രദേശത്തിന്റെ ജീവശാസ്ത്രത്തിലും ഭൂപ്രകൃതിയിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യുമെന്ന് റോളണ്ട് മുന്നറിയിപ്പ് നല്‍കി. ലാന്‍ഡ്സാറ്റ് ചിത്രങ്ങളുടെ വിശകലനത്തെ അടിസ്ഥാനമാക്കിയാണ് നേച്ചര്‍ ജിയോസയന്‍സ് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇത് വളരെ രസകരമായ ഒരു പഠനമാണെന്നും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപദ്വീപിലെ ലാര്‍സന്‍ ഇന്‍ലെറ്റ് സന്ദര്‍ശിച്ചപ്പോള്‍ താന്‍ കണ്ടെത്തിയ കാര്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്നും യു കെയിലെ നോര്‍ത്തുംബ്രിയ സര്‍വകലാശാലയിലെ പ്രൊഫസര്‍ ആന്‍ഡ്രൂ ഷെപ്പേര്‍ഡ് പറഞ്ഞു. 1986-88ല്‍ പച്ച ആല്‍ഗകള്‍ വളരുന്ന ഒരു നദിയുണ്ടെന്ന് തങ്ങള്‍ കണ്ടെത്തിയിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

ആയിരക്കണക്കിന് വര്‍ഷങ്ങളായി അന്തരീക്ഷത്തില്‍ നിന്ന് മറഞ്ഞിരിക്കുന്ന സ്ഥലം ഐസ് രഹിതമായി മാറിയതിന് ശേഷം രണ്ട് ദശാബ്ദങ്ങള്‍ക്കുള്ളില്‍ സസ്യങ്ങളാല്‍ കോളനിവത്കരിക്കപ്പെട്ടുവെന്നും ഇത് ശരിക്കും അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ അളവുകോലാണെന്നും പ്രദേശത്തിന് ടിപ്പ് പോയിന്റ് കൂടിയാണെന്നും കാരണം ജീവന്‍ ഇപ്പോള്‍ അവിടെ നിലയുറപ്പിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

2016 മുതല്‍ പായലുകള്‍ വ്യാപിക്കുന്നതിനെ തുടര്‍ന്ന്  അന്റാര്‍ട്ടിക്കയ്ക്ക് ചുറ്റുമുള്ള കടല്‍ ഹിമത്തിന്റെ വിസ്തൃതിയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.  പായലുകള്‍ പാറകളെ കോളനിവത്കരിക്കുകയും മണ്ണിന്റെ അടിത്തറ സൃഷ്ടിക്കാനും സാധിക്കുന്നതോടെ മിതമായ അവസ്ഥയ്ക്കൊപ്പം മറ്റ് സസ്യങ്ങള്‍ക്ക് വളരാനുള്ള വഴിയുണ്ടാക്കുകയും ചെയ്യം.