പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ സുരക്ഷാ വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ട്. പുറത്തു നിന്ന് പാര്‍ലമെന്റ് മന്ദിരത്തിന്റെ മരം ചാടിക്കടന്നയാളെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. വെള്ളിയാഴ്ച രാവിലെ 6.30നാണ് സംഭവം. പുറത്തു നില്‍ക്കുന്ന മരത്തില്‍ കയറിയാണ് റെയില്‍ ഭവന്‍ വശത്തുള്ള മതില്‍ ചാടിക്കടന്നത്. പിന്നീട് പുതിയ പാര്‍ലമെന്റിന്റെ ഗരുഡ ഗേറ്റിനടുത്തു വരെ എത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ പിടികൂടിയത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് സുരക്ഷാ വീഴ്ചയുണ്ടായത്.

കഴിഞ്ഞവര്‍ഷവും സമാനമായ സുരക്ഷാ വീഴ്ച പാര്‍ലമെന്റില്‍ ഉണ്ടായിട്ടുണ്ട്. 20 വയസുള്ള യുവാവാണ് അന്ന് പാര്‍ലമെന്റിന്റെ മതില്‍ ചാടിക്കടന്നത്.