ബെയ്ജിങ്: ചൈനയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ് 12 പേര്‍ മരിച്ചു. നാലു പേരെ കാണാതായതായി.
യെലോ നദിക്ക് കുറുകെ നിര്‍മിച്ചിരുന്ന പാലത്തിന്റെ മധ്യഭാഗം വെള്ളിയാഴ്ച ഉച്ചയോടെ തകര്‍ന്നുവീഴുകയായിരുന്നു. സ്റ്റീല്‍ കേബിളിനുണ്ടായ തകരാറാണ് പാലത്തിന്റെ ഒരു ഭാഗം തകരാന്‍ കാരണമായത്. അപകട സമയത്ത് 15 ജീവനക്കാരും ഒരു പ്രൊജക്ട് മാനേജറും അവിടെയുണ്ടായിരുന്നതായി പറയുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്ത പ്രതിരോധ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ ലോകത്തിലെ ഏറ്റവും വലിയ ഇരട്ടട്രാക്കുള്ള സ്റ്റീല്‍ നിര്‍മിത ആര്‍ച്ച് പാലമാകുമായിരുന്നു.