2025 എന്‍ പി വീക്- ഐനാനി സൗജന്യ തുടര്‍ വിദ്യാഭ്യാസം നവംബര്‍ എട്ടിന് കൊട്ടിലിയന്‍ റെസ്റ്റാറ്റാന്റില്‍

2025 എന്‍ പി വീക്- ഐനാനി സൗജന്യ തുടര്‍ വിദ്യാഭ്യാസം നവംബര്‍ എട്ടിന് കൊട്ടിലിയന്‍ റെസ്റ്റാറ്റാന്റില്‍


ഐനാനി 2025 എന്‍ പി വീക് ആഘോഷം ഒരുക്കുന്നു. നവമ്പര്‍ എട്ട് ശനിയാഴ്ച ലോങ്ങ് ഐലന്‍ഡ് ജെറിക്കോയിലെ കൊട്ടിലിയന്‍ റെസ്റ്റോറന്റില്‍ നടക്കുന്ന സംഭവം നഴ്‌സുമാര്‍ക്കുള്ള തുടര്‍ വിദ്യാഭ്യാസ ദിനവും കൂടി ആയാണ് ഐനാനി ആസൂത്രണം ചെയ്യുന്നത്. ന്യൂ യോര്‍ക്കിലെ ഇന്ത്യന്‍ വംശജരായ രജിസ്റ്റേര്‍ഡ് നഴ്‌സുമാരുടെ ജിഹ്വയായ ഐനാനി ബെഡ്സൈഡില്‍ രോഗികളെ നേരിട്ട് പരിചരിക്കുന്നവര്‍ മുതല്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍, നഴ്‌സ് എജുക്കേറ്റര്‍മാര്‍, നഴ്‌സ് പ്രാക്ടീഷണര്‍മാര്‍. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍, ഗവേഷകര്‍, എന്നിവരടക്കം രജിസ്റ്റേര്‍ഡ് ലൈസന്‍സുള്ള എല്ലാവരെയും ഒരു കുടക്കീഴില്‍ പിന്തുണയ്ക്കുന്നു. 

രാജ്യത്തെ ആരോഗ്യ സംവിധാന വ്യവസ്ഥയില്‍ നഴ്‌സ് പ്രാക്ടീഷണര്മാര് നല്‍കുന്ന അസാമാന്യമായ സംഭാവനകളെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന എന്‍ പി വീക്ക് നവംബര്‍ മാസത്തിലെ രണ്ടാമത്തെ ആഴ്ചയിലാണ് അമേരിക്ക മുഴുവന്‍ ആഘോഷിക്കപ്പെടുന്നത്. രോഗികളെ നേരിട്ടു പരിചരിച്ചുള്ള പരിചയ സമ്പത്തും വിദ്യാഭ്യാസവും പരിശീലനവും ഉന്നത നിലവാരമുള്ള, രോഗികളെ കേന്ദ്രീകരിച്ചുള്ള, തെളിവടിസ്ഥാനത്തിലുള്ള പ്രതിജ്ഞാ ബദ്ധതയും എന്‍ പിമാരെ ഹോസ്പിറ്റലുകളിലും മറ്റ് ആരോഗ്യ പരിപാലന സ്ഥാപനങ്ങളിലും സ്‌പെഷ്യാലിറ്റികളിലും പ്രത്യേകമായ സംവിധാനം തന്നെ നല്‍കുന്നുണ്ട്. ഇരുപത്തിഒന്‍പതു സംസ്ഥാനങ്ങളിലും വാഷിംഗ്ടണ്‍ ഡി സിയിലും ഗുവാം, നോര്‍തേണ്‍ മറിയാനാ ഐലന്റുകളിലും എന്‍ പിമാര്‍ക്ക് സ്വതന്ത്രമായി രോഗികളെ ചികിത്സിക്കുന്നതിനുള്ള അധികാരം നല്‍കിയിട്ടുണ്ട്.   സാധാരണ അസുഖങ്ങളെ ചികില്‍സിക്കുന്നതിനു എന്‍ പിമാരെ അധികാരപ്പെടുത്തുന്നത് വഴി കൂടുതല്‍ സങ്കീര്‍ണ്ണമായ രോഗങ്ങള്‍ക്കും രോഗികള്‍ക്കുമായി ഫിസിഷ്യന്മാര്‍ക്ക് സമയം ചെലവഴിക്കാന്‍ സാധ്യമാകുന്നു. എന്‍ പിമാര്‍ക്ക് ഫിസിഷ്യന്മാരെക്കാള്‍ വളരെ കുറവ് ശമ്പളമാണുള്ളതെന്ന വസ്തുത സാമ്പത്തികമായ കാര്യക്ഷമത വര്‍ധിപ്പിക്കാനും ആരോഗ്യ മേഖലയിലെ ചെലവില്‍ കുറവ് വരുത്തുവാനും സാധ്യമാക്കുന്നു. ന്യൂ യോര്‍ക്ക് പ്രദേശത്തെ ആരോഗ്യ മേഖലയില്‍ എല്ലാ രംഗത്തും വിവിധ ഉത്തരവാദിത്വങ്ങളോടെ വ്യാപൃതരാണ് ഐനാനിയിലെ ഇന്ത്യന്‍ വംശജരായ എന്‍പിമാര്‍.  

'എന്‍പിസ്: ദി വോയിസ് ഓഫ് കെയര്‍, ദി പവര്‍ ഓഫ് ചെയ്ന്‍ജ്' എന്ന തീമില്‍ നടക്കുന്ന ദിനത്തില്‍ മുഖ്യാതിഥി മോലോയ് യൂണിവേഴ്‌സിറ്റി അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സിംഗ് അസോസിയേറ്റ് ഡീന്‍ ഡോ. എതെല്‍ ഉള്‍റിച് മുഖ്യ പ്രഭാഷണം നടത്തും. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഫാമിലി മെഡിസിന്‍ ക്ലിനിക്കല്‍ പ്രൊഫെസ്സര്‍ ഡോ. ചാള്‍സ് പി വേഗ എം ഡി 'കറന്റ് സ്റ്റാന്‍ഡേര്‍ഡ്സ് ആന്‍ഡ് എക്‌സ്പീരിയന്‍സെസ് ഇന്‍ ദി അഡ്വാന്‍സ്മെന്റ് ഓഫ് കാര്‍ഡിയോവാസ്‌കുലര്‍ കെയര്‍ എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗിക്കും. ചീത്ത കൊളെസ്റ്ററോള്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ലോ ഡെന്‍സിറ്റി ലിപോപ്രോടീന്‍, ട്രൈഗ്ലൈസിറൈഡ്‌സ് എന്നിവയ്ക്ക് മരുന്നെടുക്കുന്നവര്‍ക്കിടയില്‍ റെഡ്യൂസ്-ഇറ്റ് എന്ന പുതിയ മരുന്നിന്റെ മൂന്നാം ഘട്ടമായി നടത്തിയ ട്രയലിനെ കുറിച്ചായിരിക്കും ഡോ. വേഗ സംസാരിക്കുക. ഹൃദയ സംബന്ധമായ രോഗങ്ങളിലേക്കുള്ള റിസ്‌ക് കുറയ്ക്കുന്നതിന് പ്രയോഗത്തില്‍ കൊണ്ടുവരുന്ന പുതിയ ചികിത്സാക്രമങ്ങളെ പരിചയപ്പെടുത്തുക കൂടിയാണ് ഈ അവതരണത്തില്‍. ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ ആയ അമരി ഫാര്‍മയുടെ പ്രതിനിധിയായാണ് അദ്ദേഹം പങ്കെടുക്കുക.  

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) വൈസ് പ്രസിഡന്റും ഐനാനി മുന്‍ പ്രസിഡന്റുമായ താര ഷാജന്‍ 'സ്‌ട്രെസ് ആന്‍ഡ് ഇറ്റ്‌സ് എഫ്‌ഫെക്ട്‌സ് ഓണ്‍ മെന്റല്‍ ഹെല്‍ത്' എന്ന വിഷയത്തെ കുറിച്ചു സംസാരിക്കും. കാത്തലിക് ഹെല്‍ത് സിസ്റ്റത്തിലെ സെയ്ന്റ് കാതറിന്‍ ഓഫ് സിയെന്ന ഹോസ്പിറ്റലില്‍ ഇന്‍പേഷ്യന്റ് ആന്‍ഡ് ഔട്പാഷ്യന്റ സൈകൈയാട്രിക് ഡിപ്പാര്‍ട്‌മെന്റിന്റെ ഡയറക്ടറാണ് താരാ ഷാജന്‍. 

വിവിധ സ്‌പെഷ്യാലിറ്റികളില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയും എന്‍ പി ആയും പരിചയ സമ്പന്നയായ ക്രിസ്റ്റി ജോണ്‍ അവതരിപ്പിക്കുക 'ടി ടൈം ഫോര്‍ ഔര്‍ അഡ്വാന്‍സ്ഡ് കെയര്‍ പ്രൊവൈഡേഴ്സ് ' എന്ന വിഷയമായിരിക്കും. 

ഡോ. അന്നാ ജോര്‍ജ്, ഡോ. കെറി മാസ്ട്രാന്‍ചലോ, ഡോ. റാന്ഡി പെല്‍യു, ഡോ. പ്രെസിജാ മനോജ് എന്നിവര്‍ അടങ്ങുന്ന പാനല്‍ ചര്‍ച്ചയായിരിക്കും ദിവസത്തെ അവസാന ഇനം. 'ഫ്രം ക്രൈസിസ് റ്റു കണ്ടിന്യൂവിറ്റി: ടെലിഹെല്‍ത് ഇന്‍ റ്റുമോറോ'സ് ഹെല്‍ത്‌കെയര്‍'.

ഭക്ഷണവും സൗജന്യ തുടര്‍ വിദ്യാഭ്യാസ ക്രെഡിറ്റുകളും ലഭിക്കുന്ന എന്‍ പി വീക് ആഘോഷത്തിലേക്ക് ഐനാനി പ്രസിഡന്റ് ഡോ. ഷൈലാ റോഷിന്‍ (646.262.8105), വൈസ് പ്രസിഡന്റ് ഡോ. എസ്തര്‍ ദേവദോസ് (718.974.1812), സെക്രട്ടറി ഡോ. ഷബ്‌നം പ്രീത് കൗര്‍ (929.231.4994), ട്രഷറര്‍ ആന്റോ പോള്‍ (516.200.1317), ജോ. സെക്രട്ടറി ഗ്രേസ് അലക്സാണ്ടര്‍ (516.476.2375), ജോ. ട്രഷറര്‍ ഡോ. ജയാ തോമസ് (516.469.6164), എജുക്കേഷന്‍ കമ്മിറ്റി ചെയര്‍ ആനി സാബു (516.474.5834), അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്‌സ് കമ്മിറ്റി ചെയര്‍ ഷൈനി സേവ്യര്‍ (917.225.8244), കമ്മ്യൂണിക്കേഷന്‍ കമ്മിറ്റി ചെയര്‍ അനു ചെമ്പോള (646.584.8366) എന്നിവര്‍ എല്ലാ നഴ്‌സുമാരെയും സൗജന്യ രജിസ്‌ട്രേഷന് സ്വാഗതം ചെയ്യുന്നു. http://tinyurl.com/inanynpweek2025 എന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയ്യാം.