ഷിക്കാഗോ: ബെന്‍സന്‍വില്‍ ക്‌നാനായ കത്തോലിക്കാ ഫൊറോന ഇടവകയില്‍ ഗ്രാന്റ് പേരന്റ്‌സ് ഡേ ഗ്രാന്റായി ആഘോഷിച്ചു. അന്നേ ദിവസം അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാ ബലിയില്‍ പേരന്റ്‌സ് എന്ന പേരിനോടൊപ്പം ഗ്രാന്റ് എന്ന് വിളിക്കപ്പെടാന്‍ കഴിയുമാറ് ഈശോയുടെ മുത്തച്ഛനും മുത്തശ്ശിയുമായ അന്ന- യൊവാക്കിം ദമ്പതികളുടെ ജീവിത മാതൃക പ്രചോദനമാകണം എന്ന് അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഓര്‍മ്മപ്പെടുത്തി. തുടര്‍ന്ന് എല്ലാവരെയും പ്രത്യേകം ആശീര്‍വ്വദിച്ചു. തുടര്‍ന്ന് സെന്റ് സ്റ്റീഫന്‍ കൂടാരയോഗത്തിന്റെ നേതൃത്വത്തില്‍ താരാട്ട് പാട്ട് ദൃശ്യാവിഷ്‌കാര മത്സരം നടത്തപ്പെട്ടു.
ഗ്രാന്റ്‌പേരന്റ്‌സ് ഡേ ഗ്രാന്റ് ആക്കി ബെന്‍സന്‍വില്‍ ഇടവക
