ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നായര്‍ ബനവലന്റ് അസോസിയേഷന്റെ 2024- 25 പ്രവര്‍ത്തന വര്‍ഷത്തെ ട്രസ്റ്റി ബോര്‍ഡ് ചുമതലയേറ്റു. ട്രസ്റ്റി അംഗങ്ങള്‍ ചേര്‍ന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഉണ്ണിക്കൃഷ്ണന്‍ നായരെയും റിക്കോര്‍ഡിംഗ് സെക്രട്ടറിയായി റോക്ക്ലാന്റില്‍ നിന്നുള്ള ജി കെ നായരെയും തെരഞ്ഞെടുത്തു. ഉണ്ണിക്കൃഷ്ണ മേനോന്‍, രാമചന്ദ്രന്‍ നായര്‍, വനജ നായര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
പ്രസിഡന്റ് ക്രിസ് തോപ്പിലിന്റെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയോടൊപ്പം ചേര്‍ന്ന് പൂര്‍ണ സഹകരണത്തോടെ പ്രവര്‍ത്തിക്കുമെന്ന് ചുമതലയേറ്റുകൊണ്ട് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു.