ടൊറന്റോ : കനേഡിയന്‍ മലയാളി അസോസിയേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. 'സമൃദ്ധി-2025' എന്ന പേരില്‍ നടക്കുന്ന ഓണാഘോഷത്തിന്റെ ഇവന്റ് ലോഞ്ചിങ് റിയല്‍റ്റര്‍ പ്രമോദ് കുമാര്‍ (റീമാക്‌സ് ഗോള്‍ഡ്) നിര്‍വ്വഹിച്ചു. മിസ്സിസാഗ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ സെക്കണ്ടറി സ്‌കൂളില്‍ (50 Bristol RD W, ON L5R 3K3) സെപ്റ്റംബര്‍ 13 ശനിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി 10 വരെയാണ് സമൃദ്ധി-2025 ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.
ഇവന്റ് ലോഞ്ചിങ് ചടങ്ങില്‍ CMAPE പ്രസിഡന്റ് വിജയ നാഥന്‍, ഹരികൃഷ്ണന്‍ പന്നിക്കുഴി, ജിനി, റോസ് മോള്‍, മനോജ്, സുനില്‍, മാത്യു, ജോര്‍ജ് വര്‍ഗീസ്, വര്‍ഗീസ്, സണ്ണി ഫിലിപ്പോസ്, ബര്‍ലിന്‍, ജെറിന്‍, അരുണ്‍ വിശ്വന്‍, ഡാനിയേല്‍, ദിവ്യ, ജിത്ത, ജോജി വര്‍ഗീസ്, സജു ഇവാന്‍സ്, ഷെബിന്‍ മാത്യു, ഷീന മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
കനേഡിയന്‍ മലയാളി അസോസിയേഷന്‍ ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് ഓണാഘോഷം 'സമൃദ്ധി-2025': ഇവന്റ് ലോഞ്ച് സംഘടിപ്പിച്ചു
