ഷിക്കാഗോ: വിടപറഞ്ഞ കണ്ടത്തിക്കുടി അച്ചന് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകജനസ്മരണാഞ്ജലി അര്‍പ്പിച്ചു. യോഗത്തില്‍ മാര്‍ ജോയ് ആലപ്പാട്ട് പിതാവ് കണ്ടത്തിക്കുടി അച്ചന്‍ രൂപതയുടെ ആരംഭത്തിനും, സ്ഥാപനത്തിനും, സഭക്കും, സഭാ വിശ്വാസികള്‍ക്കുമായി കണ്ടത്തിക്കുടി അച്ചന്‍ ചെയ്ത നിസ്വാര്‍ത്ഥസേവനങ്ങളെ അനുസ്മരിച്ച് സംസാരിച്ചു. കണ്ടത്തിക്കുടി അച്ചന്‍ ഇടവകക്കും, ഇടവകജനത്തിനും നല്‍കിയ ആത്മീയ ശുശ്രുക്ഷകളെ വികാരിയച്ചന്‍, റെവ. തോമസ് കടുകപ്പിള്ളില്‍ അച്ചന്‍, അനുസ്മരിക്കുകയും നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. യോഗാനന്തരം അഭിവന്ദ്യ ആലപ്പാട്ട് പിതാവ് മരിച്ചവര്‍ക്കുവേണ്ടിയുള്ള ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു.
ജോസ് കണ്ടത്തിക്കുടി അച്ചന് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകജനത്തിന്റെ സ്മരണാഞ്ജലി
