ഷിക്കാഗോ: ഷിക്കാഗോ എക്യുമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
നവംബര്‍ 22 ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചര വരെ ഗ്ലെന്‍ എല്ലെന്‍ അക്കര്‍മാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടത്തുന്ന ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നത് റവറന്റ് ബിജു യോഹന്നാനും കണ്‍വീനറായി റോഡ്‌നി സൈമണ്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ്. 10 ടീമുകള്‍ വിവിധ ഇടവകകളില്‍ നിന്നായി പങ്കെടുക്കും.
ഷിക്കാഗോയിലെ യുവജനങ്ങള്‍ക്ക് ഒത്തുചേരുവാനും കൗണ്‍സിലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുവാനും 2007ല്‍ ആരംഭിച്ച സ്‌പോര്‍ട്‌സ് മിനിസ്റ്ററിയുടെ ഭാഗമാണ് ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണ്ണമെന്റ്.
കൂടുതല്‍ ഒരു വിവരങ്ങള്‍ക്ക് 224 304 9311, 630 730 8218, 847 912 2578 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
