ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'ഫീഡ് മൈ സ്റ്റാര്‍വിങ് ചില്‍ഡ്രന്‍' ഇവന്റ് വന്‍ വിജയമായി. ഷാംബര്‍ഗിലെ വിലി ഫാം കോര്‍ട്ടിലുള്ള ഫുഡ് പാക്കിങ് ഫെസിലിറ്റിയില്‍ നടന്ന ഇവന്റില്‍ കുട്ടികളുള്‍പ്പെടെ നിരവധി ആളുകള്‍ പങ്കെടുത്തു.
ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെസ്സി റിന്‍സി, ഷിക്കാഗോ മലയാളി അസോസിയേഷന്‍ ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ആല്‍വിന്‍ ഷിക്കോര്‍, ട്രഷറര്‍ മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തന്‍പുരക്കല്‍, പ്രിന്‍സ് ഈപ്പന്‍, ജോസ് മണക്കാട്ട്, സൂസി തോമസ്, ആഗ്നസ് തെങ്ങുംമൂട്ടില്‍, ജോയിസ് ചെറിയാന്‍, വര്‍ക്കി വട്ടമറ്റം, പോള്‍ റിന്‍സി, ഇസബെല്ല മണക്കാട്ട്, സാറ മണക്കാട്ട് തുടങ്ങിയവര്‍ ഫുഡ് പാക്കിങ്ങില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു.
അസോസിയേഷന്‍ പ്രസിഡന്റ് ജെസ്സി റിന്‍സിയുടെ മാതാവ് സൂസി തോമസ് അമ്മച്ചി തന്റെ പ്രായത്തെ അവഗണിച്ചും പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തത് എല്ലാവര്‍ക്കും ആവേശം പകര്‍ന്നു.
സംഘടനാ പ്രവര്‍ത്തനം എന്നത് കേവലം സമ്മേളനങ്ങളും സെമിനാറുകളും സംഘടിപ്പിക്കല്‍ മാത്രമല്ല സമൂഹത്തിലെ അശരണരും നിരാലംബരും നിസ്സഹായരുമായവരെ ചേര്‍ത്തു പിടിച്ചു കൊണ്ട് അവര്‍ക്കു നന്മ ചെയ്യുന്നത് കൂടിയാകണം എന്ന് വീണ്ടും തെളിയിക്കുകയാണ് ഇത്തരം മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ഷിക്കാഗോ മലയാളി അസോസിയേഷന്‍.
പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രത്യേകിച്ച് ഷിക്കാഗോയിലെ മലയാളി സമൂഹത്തിനും അവര്‍ നല്‍കി വരുന്ന എല്ലാ പിന്തുണക്കും സഹകരണത്തിനും അസോസിയേഷന്‍ പ്രസിഡന്റ് ജെസ്സി റിന്‍സി, ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ജോണ്‍സന്‍ കണ്ണൂക്കാടന്‍, സെക്രട്ടറി ആല്‍വിന്‍ ഷിക്കോര്‍, ട്രഷറര്‍ മനോജ് അച്ചേട്ട് എന്നിവര്‍ നന്ദി രേഖപ്പെടുത്തി.