ഇന്ധന നിയന്ത്രണ സ്വിച്ചുകളില്‍ പരിശോധന നടത്താന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം

ഇന്ധന നിയന്ത്രണ സ്വിച്ചുകളില്‍ പരിശോധന നടത്താന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം


ന്യൂഡല്‍ഹി: ബോയിംഗ് വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകളില്‍ പരിശോധന നടത്താന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) തിങ്കളാഴ്ച ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതില്‍ ബി 787 ഡ്രീംലൈനറും ചില ബി 737 വിമാനങ്ങളും ഉള്‍പ്പെടുന്നു. എയര്‍ ഇന്ത്യ ഗ്രൂപ്പ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ ഓപ്പറേറ്റര്‍മാരാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.

ജൂണ്‍ 12-ന് അഹമ്മദാബാദില്‍ ഉണ്ടായ എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ചുള്ള പ്രാഥമിക റിപ്പോര്‍ട്ടില്‍ ഇന്ധന വിതരണ സ്വിച്ചിന്റെ സ്ഥാനം റണ്ണില്‍ നിന്ന് കട്ട്ഓഫിലേക്കും പിന്നീട് വീണ്ടും റണ്ണിലേക്കും മാറ്റിയതിനാല്‍ എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം നിര്‍ത്തിവച്ചതായി പറയുന്നു. ഇത്തിഹാദ് ഉള്‍പ്പെടെയുള്ള ചില വിദേശ വിമാനക്കമ്പനികള്‍ അവരുടെ ഡ്രീംലൈനറുകളില്‍ ഇതിനകം തന്നെ ഈ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച പുറത്തിറക്കിയ ഡിജിസിഎ ഉത്തരവില്‍ ഇങ്ങനെ പറയുന്നത് യു എസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ് എ എ) 2018 ഡിസംബര്‍ 17-ന് ബോയിംഗ് കമ്പനി മോഡല്‍ 717-200 വിമാനങ്ങളിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ലോക്കിംഗ് സവിശേഷതയുടെ വിച്ഛേദിക്കലിനുള്ള സാധ്യതയെക്കുറിച്ച് 'പ്രത്യേക വായുയോഗ്യതാ വിവര ബുള്ളറ്റിന്‍' (എസ്എഐബി) (എസ്എഐബി) പുറത്തിറക്കിയിരുന്നു.