ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ലബ് നേതൃത്വം നല്‍കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരുദിവസം മൂന്ന് പരിപാടികളാണ് നടത്തുക.
ആഗസ്റ്റ് 31ന് ഞായറാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ മത്സരം ആരംഭിക്കും. അഞ്ച് മണിക്ക് മത്സരങ്ങള്‍ അവസാനിക്കും. അഞ്ച് മണി മുതല്‍ രാത്രി 10 മണി വരെ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കാനുള്ള ഇന്ത്യ ഫുഡ് ടേസ്റ്റ് നടക്കും. ഏഴു മുതല്‍ 10 വരെ അഫ്‌സലിന്റെ നേതൃത്വത്തില്‍ കലാസന്ധ്യ അരങ്ങേറും.
ഈ വര്‍ഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നടക്കുക. വിശാലവും വിപുലവുമായ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ള മോര്‍ട്ടന്‍ ഗ്രോവി പാര്‍ക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. ഇരുപതില്‍പ്പരം ടീമുകളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത.
പ്രസിഡന്റ് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡന്റ് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍, ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പുത്തേത്ത് എന്നിവര്‍ അടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടിലാണ് ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പി ആര്‍ ഒ മാത്യു തട്ടാമറ്റം എന്നിവരും മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
ആകര്‍ഷകമായ സമ്മാനത്തുകയാണ് വടംവലി മത്സരത്തിന്റെ പ്രത്യേകത. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ജോയി നെടിയകാലായിലാണ് സ്‌പോണ്‍സര്‍. രണ്ടാം സ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും ലഭിക്കും. ഷിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്‌പോണ്‍സര്‍.
മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ ആന്റ് മറിയം മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയുമാണ് ലഭിക്കുക. അറിയപ്പെടുന്ന സ്ഥാപനമായ എലൈറ്റ് ഗെയിമിംഗിനു വേണ്ടി ടോണി ആന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു. നാലാം സ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോളറാണ് സമ്മാനത്തുക. ഷിക്കാഗോ മംഗല്യ ജുവല്വറിക്കു വേണ്ടി ഷൈബു കിഴക്കേക്കുറ്റ്, മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്‌പോണ്‍സര്‍മാര്‍.
2013ല്‍ സ്ഥാപിതമായ ഷിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ പ്രഥമ പ്രസിഡന്റ് സൈമണ്‍ ചക്കാലപ്പടവിലാണ്. പിന്നീട് സാജു കണ്ണമ്പള്ളി, അലക്‌സ് പടിഞ്ഞാറേല്‍, പീറ്റര്‍ കുളങ്ങര, ബിനു കൈതക്കതൊട്ടിയില്‍, സിബി കദളിമറ്റം എന്നിവര്‍ പ്രസിഡന്റുമാരായുള്ള കമ്മിറ്റികള്‍ വിവിധ കാലയളവുകളില്‍ സോഷ്യല്‍ ക്ലബ്ബിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകര്‍ന്നു.