ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ കുട്ടികള്‍ക്കുവേണ്ടി മൂന്നു ദിവസം നീണ്ടുനിന്ന സമ്മര്‍ ക്യാമ്പ് നടത്തപ്പെട്ടു.
ബൈബിള്‍, പ്രാര്‍ഥന, വിശുദ്ധ കുര്‍ബാന, വ്യക്തിത്വ വികസനം, ക്‌നാനായ ചരിത്രം എന്നിവയാണ് സമ്മര്‍ ക്യാമ്പിന്റെ മൂന്നു ദിവസങ്ങളില്‍ പഠനവിഷയമായത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി ഫാ. തോമസ് മുളവനാല്‍, ഫാ. സിജു മുടക്കോടില്‍, ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. അനീഷ് മാവേലിപുത്തന്‍പുര, ടോണി പുല്ലാപ്പള്ളി, ലിന്‍സന്‍ കൈതമല, റ്റിയ കണ്ടാരപ്പള്ളി, സൂസന്‍ എന്നിവര്‍ ക്ലാസുകള്‍ എടുത്തു. കത്തോലിക്കാ വിശ്വാസത്തിന്റെയും ക്‌നാനായ സമുദായ പാരമ്പര്യങ്ങളെയും ആസ്പദമാക്കിയുള്ള ക്ലാസുകലക്കും ചര്‍ച്ചകള്‍ക്കും പുറമെ, ഉല്ലാസപ്രദമായ ഗെയിമുകളും മറ്റു പരിപാടിയാലും സമ്മര്‍ ക്യാമ്പിന് ഊര്‍ജ്ജം പകര്‍ന്നു. ബെസ്റ്റ് ക്യാമ്പര്‍മാരായി ക്രിസ് ഇല്ലിക്കാട്ടില്‍, ആബിഗല്‍ കണ്ണചാന്‍പറമ്പില്‍, ഇവാനാ മണ്ണുകുന്നേല്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സജി പൂതൃക്കയില്‍, ബിനു ഇടകര, വിസിറ്റേഷന്‍ കോണ്‍വെന്റ് സിസ്റ്റേഴ്‌സ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. 120 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.