ഷിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിലെ മതബോധന സ്‌കൂളിലെ ഈ അധ്യയന വര്‍ഷത്തെ ക്ലാസ്സുകള്‍ സമാപിച്ചു. സമാപന ദിനത്തില്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
വിശുദ്ധ കുര്‍ബാനക്ക് ശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. സിജു മുടക്കോടില്‍, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ എന്നിവര്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി പൂത്തൃക്കയില്‍ സമ്മാനാര്‍ഹരായ കുട്ടികളെ പരിചയപ്പെടുത്തി. 450ല്‍ പരം കുട്ടികള്‍ പഠിക്കുന്ന ഈ മതബോധന സ്‌കൂളിലെ ഏകദേശം 150ല്‍പരം കുട്ടികള്‍ ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തി സമ്മാനത്തിന് അര്‍ഹരായി എന്നത് കുട്ടികളും അവരുടെ മാതാപിതാക്കളും മതബോധന വിദ്യാഭാസത്തിനു നല്‍കുന്ന പ്രാധാന്യത്തിന്റെ ഉദാഹരമാണെന്നും ഈ നേട്ടത്തിന് അവരെ സഹായിച്ച മാതാപിതാക്കള്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു എന്നും ഫാ. സിജു മുടക്കോടില്‍ പ്രസ്താവിച്ചു.
തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികള്‍ക്കായി ഔട്‌ഡോര്‍ പിക്നിക്കും ടീച്ചേഴ്‌സിന് ആയി അപ്പ്രീസിയേഷന്‍ ലഞ്ചും നടത്തി. പരിപാടികള്‍ക്ക് സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജി പുതൃക്കയില്‍, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ മനീഷ് കൈമൂലയില്‍ എന്നിവരോടൊപ്പം മറ്റ് മതാധ്യാപകരും ഇടവകയുടെ കൈക്കാരന്മാരായ സേവ്യര്‍ നടുപ്പറമ്പില്‍, സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍ എന്നിവരും നേതൃത്വം നല്‍കി.
