ഹ്യൂസ്റ്റണില്‍ പ്രധാന തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്

ഹ്യൂസ്റ്റണില്‍ പ്രധാന  തിരുനാളിന് ഭക്തിസാന്ദ്രമായ കൊടിയേറ്റ്


ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക  ഫൊറോനാ ദൈവാലയത്തില്‍ പ്രധാന തിരുനാളിനു ഒരുക്കമായുള്ള കൊടിയേറ്റ് ഭക്തിസാന്ദ്രമായി നടത്തപ്പെട്ടു. പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തില്‍ നടത്തപ്പെടുന്ന തിരുനാളിനു വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവരുടെ മുഖ്യ കാര്‍മികത്വത്തില്‍  കൊടിയേറ്റ് നടത്തപ്പെട്ടു. ഈ വര്‍ഷത്തെ തിരുനാള്‍ ഇടവകയിലെ എല്ലാ യുവജനങ്ങളും പ്രസുദേന്തിമാരായാണ് നടത്തപ്പെടുന്നത്.

കൊടിയേറ്റിനു ഒരുക്കമായി ദൈവാലയത്തില്‍ വച്ച് തിരുനാള്‍ പതാക വെഞ്ചരിച്ചു യുവജനങ്ങള്‍ക്ക് നല്‍കുകയും തുടര്‍ന്ന് മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും ഗായകസംഘത്തിന്റെയും അകമ്പടിയോടെ എല്ലാവരും പ്രദിക്ഷിണമായി കൊടിമരചുവട്ടിലേക്കു പോവുകയും ചെയ്തു. തുടര്‍ന്ന് ഇടവകയിലെ വിശ്വാസസമൂഹത്തെ സാക്ഷി നിര്‍ത്തി ഫാ. എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടില്‍ എന്നിവര്‍ പതാക ഉയര്‍ത്തി.

തിരുനാള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും വൈകുന്നേരം വിശുദ്ധ കുര്‍ബാനയും നൊവേനയും  ഉണ്ടായിരിക്കും. ഒക്ടോബര്‍ 11 ശനി, 12 ഞായര്‍ ദിവസങ്ങളില്‍ യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ഇംഗ്ലീഷ് കുര്‍ബാനയും ആരാധനയും ഉണ്ടായിരിക്കുന്നതുമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ യുവജനധ്യാനം നടത്തപ്പെടുന്നു. ബ്രദര്‍ പ്രിന്‍സ് വിതയത്തില്‍, ജെറിന്‍, നീതു, മിഷനറീസ് ഓഫ് അപ്പോസ്‌തോലിക് ഗ്രേസ് യു കെ  ആണ് യുവജനധ്യാനം നയിക്കുന്നത്.

കൈക്കാരന്മാരായ ജായിച്ചന്‍ തയ്യില്‍പുത്തന്‍പുരയില്‍, ഷാജുമോന്‍ മുകളേല്‍, ബാബു പറയംകാലയില്‍, ജോപ്പന്‍ പൂവപ്പാടത്ത്, ജെയിംസ് ഇടുക്കുതറയില്‍, പാരിഷ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ് പുളിക്കത്തൊട്ടിയില്‍, സിസ്റ്റര്‍ റെജി, ബിബി തെക്കനാട്ട്, യുവജന പ്രതിനിധി ജെഫ് പുളിക്കത്തൊട്ടിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, കൂടാരയോഗഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളായി ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ഫാ. എബ്രഹാം മുത്തോലത്ത്, അmിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടില്‍ എന്നിവര്‍ അറിയിച്ചു.